ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ 2546 പരിപാടികള്‍ അരങ്ങേറും
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മ ുഹമ്മദ് ആല് ഖാസിമിയുടെയും പത്നി ശൈഖ ജവഹീര് ബിന്ത്മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന 11ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ അറിവും തിരിച്ചറിവും പകരുന്ന 2546 പരിപാടികള്‍ അരങ്ങേറും. 11 ദിവസം നീളുന്ന വായനോത്സവത്തില്‍ കുട്ടികളുടെ ഉന്നമനത്തിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, 56 രാജ്യങ്ങളിലെ 198 സാംസ്കാരിക വ്യക്തിത്വങ്ങള്‍ എത്തും. 18 രാജ്യങ്ങളില്‍ നിന്നുള്ള 167 പ്രസാധകര് പങ്കെടുക്കുമെന്ന് ബുക് അതേറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. അല്‍ താവുനിലെ എക്സ്പോ സെൻററില്‍ അടുത്തമാസം 17നാണ് വായനോൽസവം ആരംഭിക്കുന്നത്. ‘അറിവ് കണ്ടത്തെുക’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഉത്സവം യു.എ.ഇയിലെ കുട്ടികള്‍ക്കും യുവാക്കള്ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. സിനിമ, നാടക പ്രദര്‍ശനം ചര്‍ച്ച എന്നിവ നടക്കും. പ്രാദേശിക പ്രസാധകര്‍ക്ക് മുന്‍ഗണന നല്കുന്ന വായനോത്സവത്തില്‍ യു.എ.ഇയില്‍ നിന്ന് 62 പ്രസാധകരെത്തും, ലബനനില്‍ നിന്ന് 25 ഉം, ഈജിപ്തില്‍ നിന്ന് 12 ഉം പ്രസാധകരുമെത്തും.
ഏഷ്യാ വന്‍കരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരിക വിനിമയവും കടന്നു പോയ വഴികളെയും ഓര്‍മപ്പെടുത്തുന്ന ‘ട്രാവലിങ് ദി സില്‍ക്ക് റോഡ്’, ഫ്രഞ്ച് ശാസ്ത്ര ഫിക്ഷന്‍ എഴുത്തുകാരനായിരുന്ന ജൂള്‍സ് വെര്‍നെയുടെ കഥ പറയുന്ന ‘വോയജ് ഓഫ് ടു ദി ഡീപ്’ എന്നീ പുതുമയുള്ള പ്രദര്‍ശനങ്ങള്‍ വായനോത്സവത്തിന് മാറ്റ് കൂട്ടും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ചിരുന്ന ആസ്വദിക്കുവാനുള്ള ‘ടോയ് സ്റ്റോറി’, ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’, ‘ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്’, ‘പിനോക്കി’ തുടങ്ങിയ 19 സിനിമകളും ഇത്തവണയുണ്ട്. തത്സമയ വിനോദ പരിപാടികള്‍ നാടക പ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും. ബാള്‍ റൂമിലെ പ്രത്യേക തിയറ്ററില്‍ അറബിക്, ഇംഗ്ളീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളിലെ നാടകങ്ങള്‍ അരങ്ങേറും. ‘അല്‍ ഖത്തവാ’ തിയറ്റര്‍ പ്രകടനം ഏറെ പുതുമകള്‍ നിറഞ്ഞതാകും. കുട്ടികളുടെ ബുക് ഇലസ്ട്രേഷന്, കോമിക് ബുക്സ്, കിഡ്സ് കഫേ, കുക്കറി കോര്‍ണര്‍, സോഷ്യല്‍ മീഡിയ സ്റ്റേഷന്, മത്സരങ്ങള്‍ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
