ശുചീകരണത്തിന് കുട്ടികളും; ഒപ്പമിരുന്ന് അഭിനന്ദിച്ച് ശൈഖ് ഹംദാൻ
text_fieldsകുട്ടികളോടൊപ്പം ഇരുന്ന് സംസാരിക്കുന്ന ശൈഖ് ഹംദാൻ
ദുബൈ: കനത്തമഴക്ക് ശേഷം വെള്ളം കയറി മലിനമായ സ്ഥലങ്ങൾ വൃത്തിയാക്കുന്ന സംരംഭത്തിൽ ഒപ്പംചേർന്ന് ദുബൈയിലെ കുട്ടികളും.
മുതിർന്നവർക്കൊപ്പമാണ് നിരവധി കുട്ടികളും വെള്ളിയാഴ്ച സജീവമായി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്.
ചെറുപ്രായത്തിൽതന്നെ നല്ല ശീലവുമായി എത്തിയ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നേരിട്ടെത്തി. കുഞ്ഞുങ്ങളോടൊപ്പമിരുന്ന് കുശലം പറഞ്ഞും ചിരിച്ചുകളിച്ചും അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

