ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് അക്കാദമിയിൽ കുട്ടികളുടെ അരങ്ങേറ്റം
text_fieldsഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലെ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം
ഫുജൈറ: ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലെ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം നടന്നു. സോഷ്യല്‍ ക്ലബ് പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കലാക്ഷേത്രം ഹരി മാസ്റ്ററിന്‍റെയും പ്രഭേഷ് അലക്സാണ്ടറിന്‍റെയും കീഴിൽ പരിശീലനം നേടിയ ഇരുപതോളം കുട്ടികൾ നൃത്തങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളായ രാജേഷ് മേനോൻ, ഡോ. ജോബി ജോർജ്, രാജീവ്, മനു എൻ. പിള്ള, നമിത പ്രമോദ്, സ്വപ്ന, ദീപ രാജീവ്, സ്മിത ജോർജ്, ഡോ. ജിപി വർഗീസ്, താര മനു, ചിഞ്ചു ലാസർ, അബ്ദുൽഅസിസ് ഷിൻഡെ എന്നിവർ പങ്കെടുത്തു. ഡോ. മോനി കെ. വിനോദ്, ഡോ. ആന്‍റണി, നാസിറുദ്ദീൻ, സജീവ് ഇടത്താടൻ എന്നിവർ സംസാരിച്ചു. ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായ മനാഫ്, സിറാജ് എന്നിവർ പ്രശസ്തിപത്രവും മെമന്‍റോയും വിതരണം ചെയ്തു.

