Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിശ്വമേളയെ ആഘോഷമാക്കി...

വിശ്വമേളയെ ആഘോഷമാക്കി കുട്ടികൾ

text_fields
bookmark_border
വിശ്വമേളയെ ആഘോഷമാക്കി കുട്ടികൾ
cancel
camera_alt

എക്​സ്​പോ കാണാനെത്തിയ കുട്ടികളുടെ ആഹ്ലാദം

ദുബൈ: യു.എ.ഇയിലെ വിവിധ സ്​കൂളുകളിൽനിന്ന്​ കുട്ടികൾ കൂട്ടമായി വിശ്വമേളക്ക്​ എത്തിത്തുടങ്ങി.

സ്​കൂൾ ബസുകളിൽ യൂനിഫോം ധരിച്ച്​ എത്തുന്ന കുട്ടികൾ അത്ഭുതക്കാഴ്​ചകൾ ആസ്വദിച്ച്​ പവലിയനുകൾ കയറിയിറങ്ങിയാണ്​ മടങ്ങുന്നത്​. ദിവസവും ആറായിരത്തോളം കുട്ടികൾ വിവിധയിടങ്ങളിൽനിന്നായി എക്​സ്​പോ നഗരിയിൽ എത്തുന്നുണ്ട്​. ചരിത്രവും പുതിയ സാ​ങ്കേതികവിദ്യകളും അടക്കമുള്ള പ്രദർശനങ്ങൾ ചോദിച്ച്​ മനസ്സിലാക്കിയാണ്​ കുട്ടിസംഘങ്ങൾ മടങ്ങുന്നത്​. എമിറേറ്റ്​സ്​ സ്​കൂൾ എസ്​റ്റാബ്ലിഷ്​മെൻറ്​ 11,000 സ്​കൂൾ ട്രിപ്പുകളാണ്​ മേളയിലേക്ക്​ ഒരുക്കുന്നതെന്ന്​ ഡയറക്​ടർ ഡോ. റബാഅ്​ അൽ സുമൈതി പറഞ്ഞു.

അധ്യാപകരുടെയും ജീവനക്കാരുടെയും അകമ്പടിയോടെയാണ്​ കുട്ടികളെത്തുന്നത്​. ടിക്കറ്റും കോവിഡ്​ പരിശോധനയും ആവശ്യമില്ലാത്തതിനാൽ പ്രവേശനം എളുപ്പമാണ്​. കുട്ടികൾക്ക്​ പ്രത്യേകമായി ഒരുക്കിയ വിനോദ-വിജ്ഞാന പരിപാടികളിലേക്കാണ്​ ഇവരെ പ്രധാനമായും കൊണ്ടുപോകുന്നത്​.

മേളയുടെ ഭാഗ്യചിഹ്നങ്ങളായ 'റാശിദയും ലത്വീഫയു'മാണ്​ കുട്ടികളെ സ്വീകരിക്കുന്നത്​. വിവിധ രാജ്യങ്ങളുടെ സാംസ്​കാരിക വൈവിധ്യങ്ങളെ പരിചയപ്പെടാനും പഠിക്കാനും എക്​സ്​പോ സന്ദർശനം സഹായിക്കുന്നുണ്ടെന്ന്​ അധ്യാപകർ പറയുന്നു.

അൽ വസ്​ൽ പ്ലാസയിൽ അടക്കം നടക്കുന്ന വിവിധ കലാപരിപാടികളും കുട്ടികൾക്ക്​ വീക്ഷിക്കാൻ അവസരം ലഭിക്കുന്നുണ്ട്​. ചില പരിപാടികൾ അവതരിപ്പിക്കുന്നവരായും കുട്ടികൾ രംഗത്തെത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ്​ സഹമന്ത്രി ജമീല ബിൻത്​ സാലിം മിസ്​ബാഹ്​ അൽ മുഹൈരി കഴിഞ്ഞ ദിവസം എക്​സ്​പോയിൽ സ്​കൂൾ കുട്ടികൾക്കൊപ്പം സന്ദർശിച്ചിരുന്നു.

ഡിസംബറിലെത്തിയ അവർ കുട്ടികൾക്ക് ലോകമേളയെക്കുറിച്ച്​ പറഞ്ഞുകൊടുത്തു. എക്​സ്​പോയുടെ ആദ്യ ആഴ്​ചയിൽ ദുബൈയിലെ 75 സ്വകാര്യ സ്​കൂളുകളിലെ കുട്ടികൾ മേളക്കെത്തുമെന്ന്​ ​വൈജ്ഞാനിക-മാനവ വിഭവശേഷി വകുപ്പ്​ (കെ.എച്ച്​.ഡി.എ) അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - Children celebrating the World Fair
Next Story