ജയിൽ ഒഴിവാകുന്നു; ചെറു കുറ്റവാളികൾക്ക് ഇനി ‘കൈവള’
text_fieldsഅബൂദബി: ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവരെ ജയിലിൽ അടക്കുന്നതിന് പകരം അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം വരുന്നു. അബൂദബി എമിറേറ്റിലാണ് ചെറു കുറ്റവാളികളുടെ കൈകളിൽ ഇലക്ട്രോണിക്സ് കൈവള അണിയിച്ച് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്. മേഖലയിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നതെന്ന് അബൂദബി അറ്റോർണി ജനറൽ അലി മുഹമ്മദ് ആൽ ബലൂഷി പറഞ്ഞു. കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും അവരിൽ പരിവർത്തനം ഉണ്ടാക്കുന്നതിനും സംവിധാനം ഉപകരിക്കും.
കുറ്റവാളി വീണ്ടും കുറ്റകൃത്യം ചെയ്യാതിരിക്കാനാണ് നിരീക്ഷണം. കുറ്റവാളിക്ക് സ്വന്തം കുടുംബത്തോടൊപ്പം കഴിയാനും സമൂഹത്തിെൻറ ഭാഗമായി തിരിച്ചുവരാനും ഇതു വഴി സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രോണിക്സ് കൈവള ധരിക്കുന്നതിന് കുറ്റവാളിയെ നിർബന്ധിക്കുന്ന നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ എടുക്കും. പുനരധിവാസ പദ്ധതി അവസാനിക്കും വരെ പൊലീസ് 24 മണിക്കൂറും കൈവള ധരിച്ചയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
