നാടൻ കലകൾ കോർത്തിണക്കി ‘ചിലമ്പ്’ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ അസോസിയേഷൻ ഷാർജ ഫെസ്റ്റിവൽ കമ്മിറ്റിയുടെ ഉദ്ഘാടനവും ‘ചിലമ്പ്’ പരിപാടിയും ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഉപസമിതിയായ ഫെസ്റ്റിവൽ കമ്മിറ്റിയുടെ ഉദ്ഘാടനവും നാടൻ കലകൾ കോർത്തിണക്കിയ ‘ചിലമ്പ്’ എന്ന പരിപാടിയും ശ്രദ്ധേയമായി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി നടനും സ്റ്റാൻഡ്-അപ് കൊമേഡിയനും കാരിക്കേച്ചറിസ്റ്റും ഓട്ടംതുള്ളൽ അവതാരകനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ സുബീർ എരോൾ ആമുഖ പ്രഭാഷണം നടത്തി. അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് പുറയത്ത് സ്വാഗതവും കോഓഡിനേറ്റർ അബ്ദുമനാഫ് നന്ദിയും പറഞ്ഞു.
ഡോ. സൗമ്യ സരിൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, ജോയന്റ് ട്രഷറർ പി.കെ. റജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.വി. മധു, പ്രഭാകരൻ പയ്യന്നൂർ, എൻ.പി. അനീഷ്, മുരളീധരൻ ഇടവന, മുഹമ്മദ് അബൂബക്കർ, സജി മണപ്പാറ, യൂസഫ് സഗീർ, നസീർ കുനിയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

