മുഖ്യമന്ത്രിയുടെ സന്ദർശനം
text_fieldsദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അബൂദബി സന്ദർശനവുമായി ബന്ധപ്പെട്ട് ശക്തി തിയറ്റേഴ്സ് അബൂദബി ഷാബിയ മേഖല കൺവെൻഷൻ നടത്തി. ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത കൺവെൻഷൻ ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം വി.പി. കൃഷ്ണകുമാർ, ശക്തി സെക്രട്ടറി എൽ. സിയാദ്, കല വിഭാഗം സെക്രട്ടറി അജിൻ, വനിത ജോയന്റ് സെക്രട്ടറി സുമ വിപിൻ, ബീരാൻ കുട്ടി, പത്മനാഭൻ, ശ്രീഷ്മ, അമ്പിളി രാകേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
മേഖല ആക്ടിങ് സെക്രട്ടറി സരോഷ് സ്വാഗതവും സഞ്ജയ് അനുശോചനവും ട്രഷറർ ഷാജി നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ അബൂദബി പര്യടനം വിജയമാക്കുന്നതിനുവേണ്ടിയുള്ള ചർച്ചകളിൽ വിവിധ അംഗങ്ങൾ പങ്കെടുത്തു സംസാരിച്ചു. ഈ വരുന്ന നവംബർ ഒമ്പതിന് വൈകുന്നേരം ആറ് മണിക്ക് അബൂദബി ഗോൾഫ് സിറ്റി ക്ലബിലാണ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

