മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ -VIDEO
text_fieldsദുബൈ: യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തി. യു.കെ, നോർവെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി നേരെ ദുബൈയിൽ എത്തിയത്. ബുധനാഴ്ച രാവിലെ എത്തിയ അദ്ദേഹം ഹോട്ടലിലാണ് താമസം. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അബൂദബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കും. 14ന് കേരളത്തിലേക്ക് തിരിച്ചെത്തും.
കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നത് എന്ന് ആരോപണമുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്.
എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇതിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുന്നതിന് മുൻപേ യു.എ.ഇയിൽ എത്തിയെന്നാണ് കേന്ദ്ര വിദേകാര്യ മന്ത്രാലയം വക്താക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

