Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിൽ

text_fields
bookmark_border
മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിൽ
cancel

ദുബൈ: രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലെത്തി. ബുധനാഴ്ച പുലര്‍ച്ചയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബൈയിലെത്തിയത്.

ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനം. നിശ്ചയിച്ചതിനും നേരത്തെയാണ് അദ്ദേഹം എത്തിയത്. നേരത്തെ, ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചിരുന്നത്. മെയ് മാസം ആറിനായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തില്‍ നിന്ന് ദുബൈ വഴി പുറപ്പെട്ടത്. ട്രാന്‍സിറ്റ് ആയതിനാല്‍ അന്ന്​ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് ഇറങ്ങിയിരുന്നില്ല.

ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും വിദേശ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. അതേസമയം, രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലെന്നാണ് വിവരം.

ദുബൈ ഹോട്ടൽ ഹയാത്തിലാണ്​ ഇദ്ദേഹത്തിന്‍റെ താമസം. തികച്ചും സ്വകാര്യ സന്ദർശനം മാത്രമാണെന്നാണ്​ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തിങ്കളാഴ്ചയോടെ കേരളത്തിലേക്ക്​ മടങ്ങും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister Pinarayi Vijayan in Dubai
Next Story