ചിക്കിംഗ് ഏഴു വർഷത്തിനകം ആയിരം ഒൗട്ട്ലെറ്റുകൾ തുറക്കും
text_fieldsദുബൈ: ലോകത്തെ പ്രമുഖ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്ററൻറ് ബ്രാന്‍ഡായ ചിക്കിംഗ് 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ ഔട്‌ലറ്റുകൾ തുറക്കും. ഇതിനായി നെതര്‍ലൻറ്സിലെ ഐ.എൻ.ടി.ഒ ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പുവച്ചു. സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് രാജകുമാരെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സൗദി, ആസ്ട്രേലിയ, മൊറോക്കോ, ബ്രൂണെ,ജിബൂട്ടി, മാലിദ്വീപ്, ഇന്ത്യ,യു.എ.ഇ എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസി കരാറുകളും ഒപ്പുവെച്ചു. 2025 ആകുമ്പോഴേക്കും 70 രാജ്യങ്ങളിലായി 1000 ഔട്‌ലറ്റുകൾ തുറക്കുമെന്ന് ചിക്കിംഗ് മാനേജിങ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ വ്യക്തമാക്കി.
വരുന്ന മാര്‍ച്ചില്‍ നെതര്‍ലൻറ്സിലെ ആദ്യഘട്ട ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ചിക്കിംഗ് ഓപ്റേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍സാബ് മന്‍സൂര്‍, ബി.എഫ്.െഎ മാനേജ്മെൻറ് ഡി.എം.സി.സി സി.ഇ.ഒ ശ്രീകാന്ത് എന്‍.പിള്ള, കോർപറേറ്റ് ലീഗല്‍ അഡ്വൈസര്‍ റിച്ചാര്‍ഡ് ഇമ്രാന്‍ ഡിങ് തുടങ്ങിയവര്‍ സംബന്ധിച്ചു.
10 രാജ്യങ്ങളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ഔട്ട്‌ലെറ്റുകള്‍ തുറക്കാനായി മലേഷ്യയിലെ ഇ.എ ക്വാണ്ടം എസ്.ഡി.എന്‍ ബി.എച്ച്.ഡിയുമായി കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവച്ചിരുന്നു. മലേഷ്യയില്‍ മാത്രം ഇതുവരെ 13 ഔട്ട്ലറ്റുകള് തുറന്നു. ഈ വര്‍ഷം മലേഷ്യയില്‍ 20 ഔട്ട്‌ലെറ്റുകള്‍ തുറക്കും. ചൈന, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലാൻറ്, വിയറ്റ്‌നാം, തായ്‌വാന്‍, മ്യാന്‍മാര്‍ കംബോഡിയ എന്നീ രാജ്യങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. മൗറീഷ്യസ്, ബോസ്‌നിയ, കസാക്കിസ്താന്‍, താജികിസ്താൻ, ഉസ്ബക്കിസ്താന് എന്നിവിടങ്ങളില്‍ ചിക്കിംഗ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള മാസ്റ്റർ ഫ്രാഞ്ചൈസി കരാറുകള്‍ 2018 ആദ്യ പകുതിയിൽ തന്നെ ഒപ്പുവയ്ക്കും.
2000ത്തിലാണ് ദുബൈ കേന്ദ്രമായി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും പുലർത്തുന്ന രാജ്യാന്തര നിലവാരം വളരെവേഗത്തിൽ ചിക്കിംഗിനെ ജനങ്ങളുടെ ഇഷ്ടബ്രാൻറാക്കി മാറ്റി. ചാര്‍ക്കോള്‍ ചിക്കനും പെരി പെരി ചിക്കനും ചിക്കിംഗ് മെനുവിലേക്ക് പുതുതായി ഉൾപ്പെടുത്തുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.
സൂര്യനാരായണന്‍, മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സമദ്, നാസര്‍ യൂസഫ് ജുമ അല്‍ സിനാനി, ജാസിം അല്‍ ബസ്തകി, മുഹമ്മദ് മന്‍സൂര്‍ മാജിദ് എന്നിവരും ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാരായ ജൂബി കുരുവിള, അബ്ദുള്‍ കരീം, നവീദ് , മുബാറക് അല്‍ മന്‍സൂറി, നിസാമുദ്ദീന്‍, അബ്ദുള്‍ ഷൂക്കൂര്‍, നഷീദ് അഹമ്മദ്, നാസര്‍ അഹമ്മദ്, റാച്ചിദ് അഗ്‌സേനാല്‍. എറിക്, ചു ഷിയുങ് ഖുവ, കി യിങ് ലിം , മാര്‍ക്ക് ബൂയിസ്മാന്‍, റോവാന്‍ റോസ്‌മോണ്ട്, ഇസബെല്‍ ഗെറിറ്റ്‌സണ്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
