Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൾഗേറിയയിൽനിന്ന്​...

ബൾഗേറിയയിൽനിന്ന്​ കോഴി ഇറക്കുമതി നിരോധിച്ചു

text_fields
bookmark_border
ബൾഗേറിയയിൽനിന്ന്​ കോഴി ഇറക്കുമതി നിരോധിച്ചു
cancel
camera_alt????????????? ?????????????? ?????????? ??????????? ?????
അബൂദബി: ബൾഗേറിയയിൽനിന്ന്​ കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെ ഇറക്കുമതി യു.എ.ഇ കാലാവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രാലയം നിരോധിച്ചു. വളർത്തുപക്ഷികൾ, കാട്ടുപക്ഷികൾ, അലങ്കാരപക്ഷികൾ, കോഴി, വിരിയിക്കാനുള്ള മുട്ട, ഇവയുടെയൊക്കെ ചൂടാക്കി സംസ്​കരിക്കാത്ത അവശിഷ്​ടം എന്നിവക്ക്​ പൂർണ നിരോധനമേർപ്പെടുത്തി. ബെൽജിയത്തിൽ പക്ഷിപ്പനിബാധ റി​േപ്പാർട്ട്​ ചെയ്​തതിനെ തുടർന്നാണ്​ നടപടി. അതേസമയം, പക്ഷിമാംസം, ചൂടാക്കാത്ത പക്ഷിമാംസ ഉൽപന്നം, കഴിക്കാനുള്ള മുട്ട എന്നിവയുടെ ഇറക്കുമതി ബൾഗേറിയയിലെ പക്ഷിപ്പനി ബാധിത പ്രവിശ്യകളിൽനിന്ന്​ മാത്രമേ നിരോധിച്ചിട്ടുള്ളൂ. പക്ഷിപ്പനിബാധിത മേഖലയിൽനിന്ന്​ 25 കി​േലാമീറ്ററെങ്കിലും അകലെയുള്ള രോഗമുക്​ത പ്രദേശങ്ങളിൽനിന്ന്​ മാത്രമേ ഇവ ഇറക്കുമതി ചെയ്യാവൂ എന്ന്​ നിബന്ധനയുണ്ട്​. അതുപോലെ വേവിച്ച പക്ഷിമാംസം, മുട്ട, ചൂടാക്കി സംസ്​കരിച്ച പക്ഷി അവിശിഷ്​ടം എന്നിവയുടെ ഇറക്കുമതി തുടരാം. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽനിന്ന്​ സെപ്​റ്റംബർ 25ന്​ മുമ്പ്​ കയറ്റിയയച്ച വേവിക്കാത്ത ഉൽപന്നങ്ങളും കഴിക്കാനുള്ള മുട്ടകളും അനുവദിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രാലയം എല്ലായ്​പോഴും ശ്രദ്ധ പുലർത്തുന്നതായി ഒൗദ്യോഗിക ട്വിറ്റർ പോസ്​റ്റിൽ വ്യക്​തമാക്കി. നെതർലാൻഡ്​സ്​, ഫിലിപ്പീൻസ്​, ബെൽജിയം രാജ്യങ്ങളിൽനിന്നുള്ള പക്ഷി ഇറക്കുമതി നേരത്തെ മന്ത്രാലയം നിരോധിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newschicken uae news
News Summary - chicken uae gulf news
Next Story