ചേതന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് പ്രഖ്യാപനവും ട്രോഫി ലോഞ്ചിങ്ങും
text_fieldsറാസല്‍ഖൈമയില്‍ നടന്ന ചേതന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്
പ്രഖ്യാപന-ട്രോഫി ലോഞ്ചിങ് ചടങ്ങ്
റാസല്‍ഖൈമ: ചേതന പ്രീമിയര്‍ ലീഗ് സി.പി.എല്‍ സീസണ് 3 ക്രിക്കറ്റ് മത്സരത്തിന്റെ പ്രഖ്യാപനവും ട്രോഫി ലോഞ്ചിങ്ങും റാക് ഗ്രാന്‍ഡ് റസ്റ്റാറന്റില്‍ നടന്നു. 24 ടീമുകള്‍ മാറ്റുരക്കുന്ന മത്സരം നവംബര്‍ 23ന് റാസല്‍ഖൈമയില്‍ തുടങ്ങും. ട്രോഫി ലോഞ്ചിങ് ലോക കേരള സഭാംഗം മോഹനന് പിള്ളയും ആയുര്‍വേദ ഹെല്‍ത്ത് സെന്റര്‍ മാനേജര്‍ ഫര്‍ഹാനും ചേര്‍ന്ന് നിര്‍വഹിച്ചു.
ചേതന പ്രസിഡന്റ് സബീന റസല്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് ജോ. കണ്‍വീനര്‍ സുര്‍ജിത് മത്സര നിയമ മാര്‍ഗ നിർദേശങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി പ്രസൂണ്‍, ജോ. സെക്രട്ടറി ഷാജി കായക്കൊടി, വൈസ് പ്രസിഡന്റ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വനിതാ വേദി കണ്. ലെസി സുജിത് സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ ജ്യോതിഷ് നന്ദിയും പറഞ്ഞു.

