ചേതന ശുചീകരണ യജ്ഞം
text_fieldsറാസല്‍ഖൈമയില്‍ ചേതനയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍
പങ്കെടുത്തവര്‍
റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ശുചീകരണ യജ്ഞം നടത്തി ചേതന റാസല്‍ഖൈമ.
റാക് പബ്ലിക് സര്‍വിസ് വകുപ്പ് ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ഹസന് മുഹമ്മദ്, സി.പി. മൊയ്തുണ്ണി എന്നിവര്‍ ശുചീകരണ പ്രവൃത്തിക്കെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിർദേശങ്ങള്‍ നല്കി.
പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതിക്ക് ആഘാതമാണെന്നും വന്‍ തുക പിഴയുള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു.
ചേതന രക്ഷാധികാരി മോഹനന് പിള്ള, സെക്രട്ടറി പ്രസൂണ്‍, പ്രസിഡന്റ് സബീന റസല്‍, ഷാജി കായക്കൊടി, അഹമ്മദ്, പ്രസാദ്, ലെസി സുജിത് എന്നിവര്‍ നേതൃത്വം നല്കി. നൂറോളം പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

