ചേതന ഫുട്ബാള്‍ കപ്പ്
text_fields‘ചേതന ഫുട്ബാള്‍ കപ്പ് 2026’ല്‍ ജേതാക്കളായ ആല്‍ഫ കറാന് എഫ്.സിക്ക് സംഘാടകര്‍
ട്രോഫി സമ്മാനിക്കുന്നു
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ചേതന ഫുട്ബാള്‍ കപ്പ് 2026’ മത്സരങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി. 16 ടീമുകള്‍ മാറ്റുരച്ച മത്സരങ്ങള്‍ക്കൊടുവില്‍ കലാശക്കളിയില്‍ യുനൈറ്റഡ് എഫ്.സി ദിബ്ബയെ പരാജയപ്പെടുത്തി ആല്‍ഫ കറാന് എഫ്.സി വിജയ കിരീടം ചൂടി. സോക്കര്‍ സ്റ്റാര്‍സ് എഫ്.സി മൂന്നാം സ്ഥാനം നേടി. അല്‍റംസ് ഫുട്ബാള്‍ ക്ലബ് പ്രതിനിധി അഹ്മദ് യൂസുഫ് സാലിഹ് ഉദ്ഘാടനം ചെയ്തു.
നൗഫല്‍ (മികച്ച താരം), അഖിലേഷ് (ഡിഫന്‍ഡര്‍), സുഹൈല്‍ (ഗോള്‍ കീപ്പര്‍) എന്നിവര്‍ ടൂര്‍ണമെന്റിലെ മികച്ച വ്യക്തിഗത വിജയികളായി. ചേതന ആക്ടിങ് രക്ഷാധികാരി അക്ബര്‍ ആലിക്കര, ചേതന സെക്രട്ടറി അബ്ദുല്‍ അലി, പ്രസിഡന്റ് സബീന റസല്‍, ഹനീഫ, ആബിദ അഹമ്മദ്, ലസി സുജിത്, മുഹമ്മദ് ഫസ്ലു, ജ്യോതിഷ്, അജു, അനൂപ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

