ചെർക്കളം അബ്ദുല്ല സ്മാരക വെൽഫെയർ എക്സലൻസ് അവാർഡ് സമ്മാനിച്ചു
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘വെൽഫെയർ പ്രൈഡ് 2026’ ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രവാസി സമൂഹത്തിന്റെ ശാക്തീകരണത്തിലും ക്ഷേമത്തിലും ദുബൈ കെ.എം.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതും മഹത്തരവുമാണെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല സ്മാരക ‘വെൽഫെയർ പ്രൈഡ് അവാർഡ്’ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീമിന്റെ പ്രചാരണത്തിൽ രണ്ടാം സ്ഥാനം നേടിയ കാസർകോട് ജില്ലയിലെ പ്രവർത്തകരെയും നേതാക്കളെയും അനുമോദിക്കുന്നതിനായാണ് അവാർഡ് മീറ്റ്’ സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അബ്ദുല്ല അരങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഇസ്മായിൽ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അരിമ്പ്ര, അഫ്‌സൽ മെട്ടമ്മൽ, ഡോ. അബൂബക്കർ കുട്ടിക്കോൽ, മധൂർ ഹംസ, മജീദ് കോളിയാട്, അബ്ദുല്ല കണ്ടത്തിൽ, ഇസ്മായിൽ നാലാംവാതുക്കൽ, സലാം തട്ടാഞ്ചേരി, സി.എച്ച്. നൂറുദ്ദീൻ, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, ഫൈസൽ മുഹ്‌സിൻ, പി.ഡി. നൂറുദ്ദീൻ, ബഷീർ പള്ളിക്കര, അഷ്‌റഫ് ബായാർ, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, ഹഷ്കർ ചൂരി, ഹനീഫ് കടക്കൽ, റഷീദ് അവയിൽ, റാഷിദ് പടന്ന, അസീസ് പടനക്കാട്, മൻസൂർ മർത്യ, നംഷീദ് പൊവ്വൽ, ആരിഫ് കൊത്തിക്കൽ, സലാം മാവിലാടം, ഷംസു പാടലടുക്ക എന്നിവർ പങ്കെടുത്തു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികൾക്കും കാസർകോട് ജില്ല വനിതാ കമ്മിറ്റിക്കും വെൽഫെയർ സ്‌കീം ജനറൽ കൺവീനർ അഫ്സൽ മെട്ടമ്മലിനും ജില്ല വെൽഫെയർ സ്‌കീം ചെയർമാൻ ഇസ്മായിൽ നാലാവതുക്കലിനും ജനറൽ കൺവീനർ ഫൈസൽ പട്ടേൽ മറ്റു മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് കോഓഡിനേറ്റർമാർക്കുമാണ് അവാർഡ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

