ചെർക്കളം അബ്ദുല്ല അനുസ്മരണം
text_fieldsദുബൈ: ചെർക്കളം അബ്ദുല്ല കർമ മണ്ഡലം ധന്യമാക്കിയ യുഗ പുരുഷനായിരുന്നുവെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് ജന. സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല ഏഴാം ഓർമ ദിനത്തോടനുബന്ധിച്ച് നടത്തിയ സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും അവരുടെ അവകാശ പോരാട്ടങ്ങൾക്കുമായി ജീവിതം മാറ്റിവെച്ച ചെർക്കളം അബ്ദുല്ല പകരം വെക്കാനില്ലാത്ത നേതാവായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് സുബൈർ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ സമിതിയംഗം മൂസ ബി. ചെർക്കള, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഹനീഫ് ചെർക്കള, ജില്ല കെ.എം.സി.സി നേതാക്കളായ സലാം തട്ടാനിച്ചേരി, ഇസ്മായിൽ നാലാം വാതുക്കൽ, ഫൈസൽ മുഹ്സിൻ, അസൈനാർ ബീജന്തടുക്ക, അഷ്റഫ് ബായാർ, സി.എ. ബഷീർ, റാഫി പള്ളിപ്പുറം, മഹമൂദ് ഹാജി പൈവളിക, വിവിധ മണ്ഡലം കമ്മിറ്റി നേതാക്കളായ ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഷാജഹാൻ, റാഷിദ് പടന്ന തുടങ്ങിയവർ സംസാരിച്ചു. ഹകീം ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. ആക്ടിങ് ജന. സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

