ചെന്ത്രാപ്പിന്നി ഈസ്റ്റ് മഹല്ല് ഇഫ്താർ സംഗമം
text_fieldsചെന്ത്രാപ്പിന്നി ഈസ്റ്റ് മഹല്ല് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
ദുബൈ: ചെന്ത്രാപ്പിന്നി ഈസ്റ്റ് മനാറുൽഹുദ ജുമാമസ്ജിദ് യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് റിയാസ് ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുസലാം മിസ്ബാഹി ഇടുക്കി റമദാൻ സന്ദേശം നൽകി. പി.ബി. ബാഹിർ, റാഫി റഷീദ്, ഷഫീഖ് കെ. ഷരീഫ്, സലീം മുറിത്തറ തുടങ്ങിയവർ സംസാരിച്ചു.
ഷാഫി ചെന്ത്രാപ്പിന്നി, പി.കെ സാജിദ്, റാഫി കറുകത്തല, സിയാദ് തറയിൽ, ടി.ഐ. അബ്ദുസമദ്, റഫീഖ് കറപ്പംവീട്ടിൽ, എം.ബി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എച്ച്. അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ പുഴങ്കരയില്ലത്ത് നന്ദിയും പറഞ്ഞു.

