Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​പി.​എ​ൽ: 'ഹ​ബീ​ബി'...

ഐ.​പി.​എ​ൽ: 'ഹ​ബീ​ബി' മോ​ഡി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​

text_fields
bookmark_border
ഐ.​പി.​എ​ൽ: ഹ​ബീ​ബി മോ​ഡി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​
cancel
camera_alt

ചെ​െ​ന്നെ സൂ​പ്പ​ർ​കി​ങ്​​സ്​ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

ദു​ബൈ: സെ​പ്​​റ്റം​ബ​റി​ൽ തു​ട​ങ്ങു​ന്ന ഐ.​പി.​എ​ല്ലി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യു.​എ.​ഇ​യി​ലേ​ക്ക്​ ആ​ദ്യം എ​ത്തും എ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ടീ​മാ​ണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്. എ​ന്നാ​ൽ, ആ​ഗ​സ്​​റ്റ്​ 20നു​​ശേ​ഷം പു​റ​പ്പെ​ട്ടാ​ൽ മ​തി​യെ​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​ന്നൈ താ​ര​ങ്ങ​ളു​ടെ വ​ര​വ്​ നീ​ണ്ടു. ഈ ​നി​രാ​ശ തീ​ർ​ക്കാ​ൻ ട്വി​റ്റ​റി​ലൂ​ടെ താ​ര​ങ്ങ​ളെ പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ശി​രോ​വ​സ്​​ത്രം ​ അ​ണി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്​ മാ​നേ​ജ്​​മെൻറ്. ക്ല​ബി​െൻറ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലാ​ണ്​ നാ​യ​ക​ൻ ധോ​ണി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​​ൾ ശി​രോ​വ​സ്​​ത്രം ധ​രി​ച്ച ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ഴ​യ മ​ത്സ​ര​ത്തി​െൻറ ചി​ത്രം എ​ഡി​റ്റ്​ ചെ​യ്​​താ​ണ്​ തൊ​പ്പി​ക്കു​ പ​ക​രം ഇ​മാ​റാ​ത്തി ശി​രോ​വ​സ്​​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 'നി​ങ്ങ​ളു​ടെ ദു​ബൈ യാ​ത്ര നീ​ണ്ടു​പോ​യെ​ങ്കി​ലും നി​ങ്ങ​ൾ ഹ​ബീ​ബി മോ​ഡി​ലാ​യി​ക്ക​ഴി​ഞ്ഞു' എ​ന്നാ​ണ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ധോ​ണി​ക്ക്​ പു​റ​മെ ഡ്വൈ​ൻ ബ്രാ​വോ, ദീ​പ​ക്​ ച​ഹ​ർ, അം​ബാ​ട്ടി റാ​യു​ഡു, ര​വീ​ന്ദ്ര ജ​ദേ​ജ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ആ​ഗ​സ്​​റ്റ്​ ര​ണ്ടാം വാ​ര​ത്തി​ൽ ദു​ബൈ​യി​​ൽ എ​ത്താ​നാ​യി​രു​ന്നു ചെ​ന്നൈ ടീ​മി​െൻറ പ​ദ്ധ​തി. ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​​ശേ​ഷം കാ​ലാ​വ​സ്​​ഥ​യു​മാ​യി ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​രു​ന്നു വ​ര​വ്​ നേ​ര​ത്തേ​യാ​ക്കി​യ​ത്. എ​ന്നാ​ൽ, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ആ​ഗ​സ്​​റ്റ്​ 20ന്​ ​ശേ​ഷം ടീ​മു​ക​ൾ യു.​എ.​ഇ​യി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ്​ ബി.​സി.​സി.​ഐ​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iplchennai super kings
News Summary - chennai super king in 'habibi' mode
Next Story