ചെണ്ടപ്പുറായ കൂട്ടായ്മ പത്താം വാർഷികം
text_fieldsചെണ്ടപ്പുറായ യു.എ.ഇ കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒത്തുചേരൽ
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ചെണ്ടപ്പുറായ പ്രദേശത്തുകാർ ദുബൈ വാട്ടർ കനാൽ ദോ ക്രൂയിസിൽ ഒത്തുചേർന്നു. ചെണ്ടപ്പുറായ യു.എ.ഇ കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടറി സൈതലവി ചോലക്കാൻ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. എ.പി. നൗഫൽ ആശംസയറിയിച്ചു. പ്രസിഡന്റ് പി.എം. അസ്സയിനാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റഷീദ് കള്ളിയത്ത്, ട്രഷറർ ബാലകൃഷ്ണൻ പട്ടാളത്തിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈതലവി ചോലക്കാൻ(പ്രസി.), സി.കെ. ജസീം, എൻ. വിശ്വനാഥൻ, കെ.കെ. ശിഹാബ്(വൈ.പ്രസി.), ഇ.എം. നിഷാദ് (ജന.സെക്ര.), അബ്ദുൽ ബാസിത് കള്ളിയത്ത്, പി.എം. ജാബിർ, സി.കെ. സാക്കിർ(ജോ.സെക്ര.), സി.കെ സതീഷ് (ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

