Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരസമായി കണ്ടറിയാം ...

രസമായി കണ്ടറിയാം  രസതന്ത്രത്തിലെ രഹസ്യങ്ങൾ 

text_fields
bookmark_border
രസമായി കണ്ടറിയാം  രസതന്ത്രത്തിലെ രഹസ്യങ്ങൾ 
cancel

ദുബൈ: മൂലകങ്ങൾ, സംയുക്​തങ്ങൾ, രാസമാറ്റങ്ങൾ... സ്​കൂളിൽ കെമിസ്​ട്രി പിരിയഡിൽ കേട്ടിരുന്ന തലവേദനയെടുപ്പിക്കുന്ന അതേ വാക്കുകൾ ഇവിടെ വീണ്ടും കേൾക്കാം, കണ്ടറിയാം. പക്ഷെ ഇപ്പോൾ തലവേദനയെടുക്കില്ല, മുഷിയില്ല പകരം ഇത്ര രസമുള്ള വിഷയമാണോ കടുക്കട്ടിയായി അന്നു കടുകട്ടിയായി അനുഭവപ്പെട്ടതെന്ന്​ തോന്നിപ്പോകും. ഇന്ന്​ കെമിസ്​ട്രി പരീക്ഷ എഴുതിയാൽ നൂറിൽ നൂറും കിട്ടുമെന്നും. അത്ര മനോഹരമായാണ്​ ദുബൈയിൽ ആരംഭിച്ച നോബൽ എക്​സിബിഷനിൽ രസതന്ത്രത്തെ വിശദീകരിക്കുന്നത്​. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ഫൗണ്ടേഷൻ സ്വീഡനിലെ നോബൽ മ്യൂസിയവുമായി ചേർന്നാണ്​ മാർച്ച്​ മൂന്ന്​ വരെ നീളുന്ന പ്രദർശനം ദുബൈ സിറ്റി വാക്കിൽ ഒരുക്കിയത്​.

കെമിസ്​ട്രിയിൽ നോബൽ സ​മ്മാനം നേടിയ പ്രതിഭകളെയും അവരുടെ സംഭാവനളെയും വിശദീകരിക്കുന്ന വീഡിയോ ചുമരുകൾ. സംശയങ്ങൾക്കെല്ലാം ഉത്തരം തരുന്ന വിദഗ്​ധർ, ശാസ്​ത്രത്തി​​​െൻറ നേട്ടങ്ങൾ പറയുന്ന പോസ്​റ്ററുകൾ. എല്ലാം ചേരു​​േമ്പാൾ ആധുനികവും മനോഹരവുമായ ഒരു സ്​കൂൾ ലാബായി മാറുന്നു ഇൗ മ്യൂസിയം. മുതിർന്നവർക്കായി സയൻസ്​ വർക്​ഷോപ്പുകളും കുട്ടികൾക്കായി കളിയും കാര്യവും ഒത്തുചേരുന്ന വണ്ടർ ബ്ലണ്ടർ ഷോയും ഇവിടെയുണ്ട്​. 24 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട്​ അഞ്ചു മുതൽ ആറു വരെയാണ്​ കുട്ടികൾക്കുള്ള പരിപാടി. വർക്​ഷോപ്പുകൾ എല്ലാ ഞായറാഴ്​ചകളിൽ രാവിലെ 11മുതൽ 12 മണി വരെ. നാളെയും 21നും രാത്രി എട്ടു മുതൽ ഒമ്പതര വരെ സ്​ത്രീകൾക്കായി പുസ്​തക റിവ്യൂ പരിപാടിയും ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsChemistry
News Summary - chemistry-uae-gulf news
Next Story