ചേലക്കര പ്രീമിയർ ലീഗ്: യുനൈറ്റഡ് എഫ്.സി കാലിക്കറ്റ് ചാമ്പ്യന്മാർ
text_fieldsചേലക്കര പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ യുനൈറ്റഡ് എഫ്.സി കാലിക്കറ്റ് ട്രോഫിയുമായി
ദുബൈ: കെ.എം.സി.സി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ.സി അഹ്മദ് മെമോറിയൽ ചേലക്കര പ്രീമിയർ ലീഗ് ആറാം സീസൺ ഖിസൈസ് ടാലന്റഡ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്നു. ടൂർണമെന്റിൽ യുനൈറ്റഡ് എഫ്.സി കാലിക്കറ്റ് ചാമ്പ്യന്മാരായി. ജി.ടി.ഇസഡ് ഷിപ്പിങ് എഫ്.സി രണ്ടാം സ്ഥാനവും ബിൻ മൂസ ഗ്രൂപ് ദേര എഫ്.സി മൂന്നാം സ്ഥാനവും നേടി. റഹിം ദാസ് (യുനൈറ്റഡ്) ആണ് മികച്ച കളിക്കാരൻ.
മികച്ച ഗോൾ കീപ്പറായി സുഹൈലിനെയും മികച്ച ഡിഫൻഡറായി ആത്തിഫിനെയും (ഇരുവരും ജി.ടി.ഇസഡ്) ടോപ് സ്കോറർ ആയി മുഷ്താഖ് (ബിൻ മൂസ) എന്നിവരെയും തെരഞ്ഞെടുത്തു. ബഷീർ വരവൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് ബിൻ അസ്ലിം മുഹ്യിദ്ദീൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസാദ് പ്രകാശ് പവാർ, ക്യാപ്റ്റൻ ഫഹദ് ഖൽഫാൻ സിവിൽ ഡിഫൻസ്, സയ്യിദ് ഖൽഫാൻ, നയിം ആൽഫ, അൻഷാദ് പ്രൊട്ടക്റ്റോൾ, ദുബൈ കെ.എം.സി.സി തൃശ്ശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത്, നൗഫൽ പുത്തൻപുരയിൽ, സത്താർ മാമ്പ്ര, ഷാജി അഹമ്മദ്, മറ്റു മണ്ഡലം ഭാരവാഹികളായ തൻവീൻ കാളത്തോട്, ഷാജി, ജലീൽ കൈപ്പമംഗലം, ബിജു അന്നമനട എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ ഷാഹിർ ചെറുതുരുത്തി സ്വാഗതവും ട്രഷർ നസീം ചേലക്കോട് നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

