Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനേരി​ട്ടെത്തി ടയറുകൾ...

നേരി​ട്ടെത്തി ടയറുകൾ പരിശോധിച്ച്​ ആർ.ടി.എ

text_fields
bookmark_border
നേരി​ട്ടെത്തി ടയറുകൾ പരിശോധിച്ച്​ ആർ.ടി.എ
cancel
camera_alt

ആർ.ടി.എ അധികൃതർ വാഹനങ്ങളുടെ ടയർ പരിശോധിക്കുന്നു

ദുബൈ: ദുബൈയിലെ നഗരറോഡുകളിലും ഉൾ​പ്രദേശങ്ങളിലും ആർ.ടി.എ അധികൃതർ നേരി​ട്ടെത്തി വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം പരിശോധിച്ചു. ടയറുകൾ മോശമാകുന്നതു​ ​മൂലം അപകടമുണ്ടാകുന്നതിനെ കുറിച്ച്​ ​ഡ്രൈവർമാരെ ബോധവത്​കരിക്കുന്നതി​െൻറ ഭാഗമായാണ്​ നടപടി.

കാമ്പയിൻ ഒരുമാസം നീണ്ടുനിൽക്കും. ഇതുവരെ 3724 ട്രക്കുകൾ ഉൾപ്പെടെ 7353 വാഹനങ്ങൾ പരിശോധിച്ചതായി ആർ.ടി.എ ലൈസൻസിങ്​ ആക്​ടിവിറ്റി ഡയറക്​ടർ മുഹമ്മദ്​ വലീദ്​ നബ്​ഹാൻ പറഞ്ഞു. ഇതിൽ 128 പേർക്ക്​ പിഴയിട്ടു. വീണ്ടും പരിശോധന നടത്തിയപ്പോൾ ഭൂരിപക്ഷം വാഹനങ്ങളും ടയറകുൾ നല്ലനിലയിലാക്കിയതായി വ്യക്​തമായി. മോശം ടയറുകൾ ഗുരുതര അപകടം ഉണ്ടാക്കുമെന്നും ജീവഹാനിക്ക്​ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTAtires
Next Story