Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതട്ടിപ്പ്​ വാട്​സ്​...

തട്ടിപ്പ്​ വാട്​സ്​ ആപ്​​ വഴിയും

text_fields
bookmark_border
തട്ടിപ്പ്​ വാട്​സ്​ ആപ്​​ വഴിയും
cancel

അജ്​മാൻ: ഫേസ്​ബുക്കിലേതിന്​ സമാനമായ തട്ടിപ്പ്​ വാട്​സ്​ ആപ് വഴിയും നടക്കുന്നുണ്ട്. ഒരു വ്യക്തിയുടെ നിലവിലുള്ള വാട്​സ്​ ആപ് പ്രൊഫൈല്‍ പകര്‍ത്തി മറ്റൊരു അക്കൗണ്ട്​ ഉണ്ടാക്കിയാണ്​ തട്ടിപ്പ്​. പുതിയ നമ്പറിൽ നിന്നാണ്​ മെസേജ്​ വരുന്നതെങ്കിലും പ്രൊഫൈൽ ചിത്രം കാണുന്നതോടെ പലരും തട്ടിപ്പിൽ വീഴും.

പരിചയക്കാരന്‍ എന്ന രീതിയില്‍ സുഹൃത്തുക്കളോട് ചാറ്റ് ചെയ്ത് പണം ആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. എവിടെയെങ്കിലും കുടുങ്ങി നിൽക്കുകയാണെന്നും വിളിച്ചാൽ കിട്ടില്ലെന്നും അത്യാവശ്യമായി പണം നൽകണ​െ​മന്നുമായിരിക്കും ആവശ്യം.

അടിയന്തര ഘട്ടത്തിൽ 'സുഹൃത്തിനെ സഹായിക്കാൻ' തുക കൈമാറുന്നതോടെ പണം നഷ്​ടമാകും. വിദേശ രാജ്യത്തുള്ള ഏതെങ്കിലും അക്കൗണ്ടിലേക്കായിരിക്കും പണം പോകുന്നത്​. ചാറ്റ് ചെയ്യാന്‍ വന്നവനെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ്​ വട്ടംകറക്കിയ മലയാളികളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheating WhatsApp
News Summary - Cheating via WhatsApp
Next Story