ചായങ്ങൾ 2.0 സമാപിച്ചു
text_fieldsമാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ ഒരുക്കിയ ചായങ്ങൾ 2.0 പരിപാടി
ദുബൈ: മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ ഒരുക്കിയ ചായങ്ങൾ 2.0 പര്യവസാനിച്ചു. ചിതറിയ ഓർമകളുടെ 22 വർഷങ്ങൾ എന്ന ടാഗ്ലൈനോടെ നടന്ന പരിപാടി തലമുറകളുടെ സംഗമം ആയിരുന്നു. മുൻ ശബരിമല മേൽശാന്തിയും താന്ത്രികാചാര്യനായ ജയരാജ് സ്വാമി, ചലച്ചിത്രതാരം മീരനന്ദൻ, മജീഷ്യൻ സാമ്രാജ്, കവി വയലാർ ശരത്ചന്ദ്രവർമ, ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ ഗ്ലോബൽ ജനറൽ സെക്രട്ടറി എസ്. ജോസഫ്, എൻ.ടി.വി. ചെയർമാൻ മാത്തുക്കുട്ടി കടോൺ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ പങ്കെടുത്തു.
ചാപ്റ്റർ പ്രസിഡന്റ് പോൾ ജോർജ് പൂവത്തേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു ഡാനിയൽ, ജനറൽ കൺവീനർ ഷിനോയ് സോമൻ, (ട്രഷറർ സുമേഷ് സരളപ്പൻ, ജയൻ തോമസ് എന്നിവർ സംസാരിച്ചു. മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോയോടുകൂടി പരിപാടികൾ ആരംഭിച്ചു.
കലാകാരന്മാരായ അനൂപ് ശങ്കർ, അഞ്ജു ജോസഫ്, രാജേഷ് ചേർത്തല, ശബരീഷ് പ്രഭാകർ, ജാഫർ, അനന്തു എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രവാസികളായ പൂർവവിദ്യാർഥികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

