Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാ​വ​ക്കാ​ട്...

ചാ​വ​ക്കാ​ട് എം.​ആ​ര്‍.​ആ​ര്‍.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

text_fields
bookmark_border
ചാ​വ​ക്കാ​ട് എം.​ആ​ര്‍.​ആ​ര്‍.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
cancel
camera_alt

ദു​ബൈ ക​റാ​മ​യി​ൽ ന​ട​ന്ന ചാ​വ​ക്കാ​ട് എം.​ആ​ര്‍.​ആ​ര്‍.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ചാ​വ​ക്കാ​ട് എം.​ആ​ര്‍.​ആ​ര്‍.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഓ​ര്‍മ​ക​ളി​ല്‍ ഒ​രു വ​ട്ടം കൂ​ടി’ എ​ന്ന പേ​രി​ല്‍ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ സ്കൂ​ളി​ല്‍നി​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ ഇ​രു​ന്നൂ​റോ​ളം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്രോ​ഗാം ക​ണ്‍വീ​ന​ര്‍ ഷാ​ജി എം. ​അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ള്‍ അ​സം​ബ്ലി​യോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്. മു​ന്‍ അ​ധ്യാ​പി​ക ഷീ​ല ടീ​ച്ച​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ സു​ശീ​ല​ന്‍ കെ.​വി, ഡോ. ​റെ​ന്‍ഷി ര​ഞ്ജി​ത്ത്, മു​ബാ​റ​ക് ഇ​മ്പാ​റ​ക്, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ സ്കൂ​ള്‍ ഓ​ർ​മ​ക​ള്‍ പ​ങ്കു​വെ​ച്ച്‌ സം​സാ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ക്ക​ളെ​യും സ്പോ​ര്‍ട്സ്, ടീ​ച്ചി​ങ് എ​ന്നി​വ​യി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ സ്കൂ​ള്‍ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു​നി​ന്ന സം​ഗ​മ​ത്തി​ൽ മ​ണ്മ​റ​ഞ്ഞു പോ​യ​വ​രും വി​ര​മി​ച്ച​വ​രു​മാ​യ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​നു​സ്മ​രി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​ക്കി​യ ക​ലാ​വി​രു​ന്നും ശി​ങ്കാ​രി​മേ​ള​വും അ​ര​ങ്ങേ​റി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChavakkadAlumni AssociationM.R.M. High School
News Summary - Chavakkad M.R.M. High School Alumni Association
Next Story