Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാ​റ്റ്​...

ചാ​റ്റ്​ ജി.​പി.​ടി​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ചാ​റ്റ്​ ജി.​പി.​ടി​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

ദു​ബൈ: ചാ​റ്റ്​ ജി.​പി.​ടി ഉ​പ​യോ​ഗി​ച്ച്​ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി​ പ്ര​ത്യേ​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്തൂം സം​രം​ഭ​ത്തി​ന്‍റെ (എം.​ബി.​ആ​ർ.​ജി.​ഐ) ഭാ​ഗ​മാ​യ ഡി​ജി​റ്റ​ൽ സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നി​ർ​മി​ത​ബു​ദ്ധി, ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ, വി​ദൂ​ര വ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ ഓ​ഫി​സാ​ണ്​​​ വേ​റി​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ജാ​വ സ്ക്രി​പ്ട്, പൈ​ത​ൺ, വെ​ബ്​ പ്രോ​ഗ്രാ​മി​ങ്​ പോ​ലു​ള്ള ക​മ്പ്യൂ​ട്ട​ർ കോ​ഡി​ങ്​ ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യം ഉ​ണ്ടാ​ക​ണം.

നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക വി​ദ്യ​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തും ഫ​ല​പ്ര​ദ​വു​മാ​യ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന്​ ത​ല​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​നു​ണ്ടാ​വു​ക.​ ഇ​ത്​ പാ​ഠ​ഭാ​ഗ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം കാ​ർ​ബ​ൺ ച​ക്രം, വി​ഘ​ട​നം, ഹ​രി​ത സ​സ്യ​ങ്ങ​ളു​ടെ പോ​ഷ​കാ​വ​ശ്യ​ങ്ങ​ൾ, അ​ഴു​ക​ൽ, ശ്വ​സ​നം, ത​വ​ള​ക​ളു​ടെ ജീ​വി​ത​ച​ക്രം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും വേ​ണം. ആ​ദ്യ ലെ​വ​ലി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ സ​മ​ഗ്ര​മാ​യ പ​ഠ​ന പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. ര​ണ്ടാ​മ​ത്തെ ലെ​വ​ലി​ൽ ഒ​രു വെ​ബ്​ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ വെ​ബ്​ ആ​പ്ലി​ക്കേ​ഷ​നി​ൽ എ​ന്‍റ​ർ ചെ​യ്യാ​നും പ​ഠ​ന​പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ വി​ല​യി​രു​ത്താ​നും ക​ഴി​യ​ണം. മൂ​ന്നാ​മ​ത്തെ ലെ​വ​ലി​ൽ വെ​ബ്​ ആ​പ്ലി​ക്കേ​ഷ​ന്‍റെ ക​ഴി​വു​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന്​ വി​ശ​ദീ​ക​രി​ക്കു​ക​യും പ​ഠ​ന​പ​ദ്ധ​തി നി​ർ​മി​ക്കു​ക​യും വേ​ണം. അ​തോ​ടൊ​പ്പം അ​ന്തി​മ​മാ​യ പ​ഠ​ന​പ​ദ്ധ​തി ഓ​പ​ൺ സോ​ഴ്​​സാ​യ സ്​​ട്രാ​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​ഴി​യ​ണം. പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി ഇ​വ​ന്‍റ്​ ബ്രൈ​റ്റി​ന്‍റെ വെ​ബ്​​സൈ​റ്റ് വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ജൂ​ൺ 11 മു​ത​ൽ​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionGPT
News Summary - Chat organizes competition to prove proficiency in GPT
Next Story