Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാട്ടിലേക്ക്​...

നാട്ടിലേക്ക്​ അമിതനിരക്ക്​: ചാർട്ടേഡ് വിമാനങ്ങൾ സർവിസ് തുടങ്ങി

text_fields
bookmark_border
നാട്ടിലേക്ക്​ അമിതനിരക്ക്​: ചാർട്ടേഡ് വിമാനങ്ങൾ സർവിസ് തുടങ്ങി
cancel
Listen to this Article

ദുബൈ: നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ട്രാവൽ ഏജൻസികളും സാമൂഹിക പ്രവർത്തകരും ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങൾ യു.എ.ഇയിൽനിന്ന് സർവിസ് തുടങ്ങി. ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ ഗോ എയർ വിമാനമാണ്​ ആദ്യം പറന്നത്​. 183 യാത്രക്കാരാണ്​ ഇതിൽ ഉണ്ടായിരുന്നത്​. സാമൂഹിക പ്രവർത്തകൻ ഷമീർ അഞ്ചലിന്‍റെ നേതൃത്വത്തിലായിരുന്നു ഈ വിമാനം ഒരുക്കിയത്. മറ്റു വിമാനങ്ങളേക്കാൾ കുറഞ്ഞ നിരക്കാണ് ചാർട്ടേഡ് വിമാനങ്ങൾ ഈടാക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ അവകാശപ്പെടുന്നു. നാളെ സ്വകാര്യ ട്രാവൽ ഏജൻസി ഒരുക്കുന്ന മറ്റൊരു വിമാനം റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiChartered flight service Started
News Summary - Chartered flights started service
Next Story