ചാരവൃത്തി: ബ്രിട്ടീഷ് പൗരൻ മാത്യു ഹെജസിന് ജീവപര്യന്തം
text_fieldsഅബൂദബി: യു.എ.ഇയിൽ ചാരവൃത്തി നടത്തിയ കേസിൽ ബ്രിട്ടീഷ് പൗരൻ മാത്യു ഹെജസിന് (31) അബൂദബിയിലെ ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർഥിയായ മാത്യു ഹെജസ് യു.എ.ഇ സന്ദർശനത്തിനിടെ രഹസ്യവിവരങ്ങൾ സമ്പാദിക്കാൻ ശ്രമിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. 30 ദിവസത്തിനകം അപ്പീൽ നൽകാൻ ഹെജസിന് അവകാശമുണ്ട്. പ്രതിയുടെ ഗവേഷണ പഠനവും ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ചാൽ പരമാവധി 25 വർഷമാണ് തടവ് അനുഭവിക്കേണ്ടത്്. സ്വദേശികളല്ലാത്തവരെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തുകയും ചെയ്യും.
ഭാര്യ ഡാന്യേൽ െടഹാദ, ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് മാത്യു ഹെജസ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം ജാമ്യത്തിൽ വിട്ടിരുന്ന ഹെജസിനെ ഫെഡറൽ സുപ്രീം കോടതിക്ക് മുന്നിൽ അപ്പീൽ നൽകുന്നത് വരെ തടവിലാക്കും. 2018 മേയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്. രഹസ്യവിവരങ്ങൾ ചോദിക്കുന്നുവെന്ന് സ്വദേശി പൗരൻ പൊലീസിന് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മറ്റൊരു രാജ്യത്തിന് കൈമാറാൻ വേണ്ടി രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. എന്നാൽ, ഏത് രാജ്യത്തിന് വേണ്ടിയാണ് വിവരം ശേഖരിക്കാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യലിനിടെ ഹെജസ് കുറ്റം സമ്മതിച്ചതായും അദ്ദേഹത്തിെൻറ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽനിന്ന് യു.എ.ഇ സുരക്ഷ ഏജൻസികൾ തെളിവുകൾ കണ്ടെത്തിയതായും അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ശംസി പറഞ്ഞു.