Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഥയും കാര്യവും പറയുന്ന...

കഥയും കാര്യവും പറയുന്ന കഥാപാത്രങ്ങൾ

text_fields
bookmark_border
കഥയും കാര്യവും പറയുന്ന കഥാപാത്രങ്ങൾ
cancel
camera_alt

വാംദ, ഖലം, നോക്ത, ഷുവാ എന്നീ കഥാപാത്രങ്ങൾ ഷാർജ വായനോത്സവ വേദിയിൽ 

ഷാർജ: പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തി​െൻറ സാമൂഹിക അകലം പാലിച്ചുള്ള ഇടനാഴിയിൽ ഒരു പോപ്പ് ഗാനത്തി​െൻറ രസകരമായ സ്പന്ദനങ്ങൾ കേൾക്കുകയാണെങ്കിൽ തിരിഞ്ഞുനോക്കുക... വാംദ (ഫ്ലാഷ്), ഖലം (പെൻ), നോക്ത (ഡോട്ട്), ഷുവാ (ബീം) എന്നീ നാലു രൂപങ്ങൾ വായനോത്സവത്തി​െൻറ മഹിമകൾ ഉയർത്തി ചിരിച്ചുകൊണ്ട് മാർച്ചു നടത്തുന്നത് കാണാം. ഇവരുടെ അടുത്തു പോയി സാമൂഹിക അകലം തെറ്റിച്ച് സെൽഫി എടുക്കാൻ ശ്രമിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പറയും. ഷാർജ വായനോത്സവത്തി​െൻറ ആകർഷണങ്ങളാണ്​ ഈ കഥാപാത്രങ്ങൾ.

പിങ്ക് വസ്ത്രം ധരിച്ച വാംദ രാജകുമാരി കിരീടം ധരിച്ചാണ്​ കൊച്ചുകുട്ടികളോട് സംസാരിക്കുന്നത്​. ഷുവക്ക്​ ആഴത്തിലുള്ള നീല നിറത്തിലുള്ള തൊപ്പിയുണ്ട്. ഖലം ഒരു പുസ്തകം കൈവശം ​െവച്ചിട്ടുണ്ട്. മനോഹരമായ ചെറിയ ബാഗുമായാണ്​ നോക്​തയുടെ നടപ്പ്​. ഹാളുകളിലും വരാന്തകളിലും മൊബൈൽ ഷോകൾ നടത്താനും കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കുന്നതിനും ഓരോ ദിവസവും കഥാപാത്രങ്ങൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Children’s Reading Festival
News Summary - Characters who tell stories and things
Next Story