ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഈദ് മീറ്റ്
text_fieldsചങ്ങരംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഈദ് മീറ്റ്
ദുബൈ: ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഈദ് മീറ്റ് ദുബൈയിൽ സംഘടിപ്പിച്ചു. കൂട്ടായ്മ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമടക്കം 150ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഷാബു കിളിത്തട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ കൺവീനർ ജാസിം തെങ്ങിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ യാഹുദ്ദീൻ പള്ളിക്കര അധ്യക്ഷത വഹിച്ചു. ഹമീദ് ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ നൗഷാദ് പെരുമ്പാൾ ചടങ്ങിന് നന്ദി പറഞ്ഞു. കൂട്ടായ്മ അംഗങ്ങൾ ആശംസ അറിയിച്ചു. ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ മെംബർഷിപ് കാമ്പയിൻ ചാമ്പ്യൻമാരായ അമീർ അയിനിച്ചോട്, യാഹുദ്ദീൻ പള്ളിക്കര, നൂർ മൂക്കുതല എന്നിവർക്കുള്ള ഉപഹാരങ്ങളും കുട്ടികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.

