ഹൈപ്പർ ലൂപ്പിലിരുന്ന് സെൽഫിയെടുക്കാനൊരുങ്ങുേമ്പാൾ
text_fieldsദുബൈ-ഷാർജ റോഡിലൂടെ പോകുേമ്പാൾ തമ്പാനൂർ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്തിരിക്കുന്നതു പോലെ എമിറേറ്റ്സ് വിമാനങ്ങൾ വരിവരിയായി നിർത്തിയിട്ടിരിക്കുന്നതു കാണാറില്ലേ.1985ൽ പാക്കിസ്താൻ ഇൻറർനാഷനൽ എയർലൈൻസിൽനിന്ന് രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത് പ്രവർത്തനം തുടങ്ങും കാലത്ത് എമിറേറ്റ്സിെൻറ ലക്ഷ്യമെന്തായിരുന്നെന്നോ- എയർ ഇന്ത്യ പോലൊരു സംരംഭമായി ഉയരണമെന്ന്!. മൂന്ന് പതിറ്റാണ്ടിനിപ്പുറം140 നഗരങ്ങളിലേക്കായി ആഴ്ചയിൽ 3600 വിമാനങ്ങൾ പറത്തുന്ന എമിേററ്റ്സ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്. 2003ൽ അബൂദബി തുടക്കമിട്ട ഇത്തിഹാദ് എയർവേസും സൗഹൃദ മത്സരബുദ്ധിയോടെ ഒപ്പമുണ്ട്. അതേ വർഷം ഷാർജ തുടങ്ങിയ എയർ അറേബ്യ ബജറ്റ് എയർലൈനുകളിൽ ഏറെ പ്രചാരമുള്ളതായി. ചിറക് തളർന്ന എയർ ഇന്ത്യ നിലനിൽപ്പിനായി പൊരുതുേമ്പാൾ ആകാശത്തിനുമപ്പുറത്തേക്ക് പറക്കാനുള്ള ഒരുക്കങ്ങളിലാണ് യു.എ.ഇയുടെ വിമാനക്കമ്പനികൾ. ഒട്ടകപ്പുറത്തേറിയും കാൽനടയായും കാതങ്ങൾ താണ്ടിയവരുടെ നാടാണിതെന്ന് ഇന്നാർക്കെങ്കിലും വിശ്വസിക്കാനാകുമോ?
ഷാർജയിൽനിന്ന് ദുബൈയിലേക്കെത്താൻ റോഡ് പോലുമില്ലാതിരുന്ന കാലം പല പ്രവാസി മലയാളികളുടെയും ഒാർമയിലുണ്ട്. പണ്ട് രണ്ടു ദിവസം നടന്ന് ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് പോയ പ്രവാസി കാരണവൻമാരുടെ പേരമക്കൾ ഹൈപ്പർ ലൂപ്പിലേറി കാൽ മണിക്കൂർ കൊണ്ട് ഇൗ ദൂരം താണ്ടുന്ന നാളുകളാണ് വരാനിരിക്കുന്നത്. പണം ഉള്ളതുകൊണ്ട് മാത്രമല്ല, ലോകത്തിെൻറ ഏത് കോണിലുള്ള പുത്തൻ സാേങ്കതിക വിദ്യയും നിലവാരമുള്ളതാണെങ്കിൽ നടപ്പാക്കാൻ അധികാരികളും അതുണ്ടാക്കുന്ന മാറ്റം നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ ജനങ്ങളും തയാറായതാണ് യു.എ.ഇയുടെ കുതിപ്പിന് കാരണം.
ശത്രുരാജ്യത്തിെൻറ ചിത്രമെടുക്കാൻ സൈന്യവും പിന്നീട് കല്യാണ വീഡിയോ എടുക്കാൻ സ്റ്റുഡിയോക്കാരും ഉപയോഗിച്ച േഡ്രാൺ ടാക്സി കാറിെൻറ രൂപം പ്രാപിച്ച് ദുബൈയുടെ ആകാശത്ത് വട്ടമിട്ടുതുടങ്ങി. ഒരു കൺട്രോൾ റൂമിലിരുന്ന് കമ്പ്യൂട്ടർ വഴി ഇവയെ നിയന്ത്രിക്കാം. ദുബൈയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതകളിലൂടെ മെട്രോ ട്രെയിൻ തനിയെ ഒാടാൻ തുടങ്ങിയിട്ട് എട്ട് വർഷമായി. അബൂദബി മസ്ദർ സിറ്റിയിൽ പേഴ്സനൽ റാപിഡ് സംവിധാനമെന്ന പേരിൽ ഡ്രൈവർരഹിത കാറുകൾ ഏഴ് വർഷമായി ഒാടുന്നു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി കാറിെൻറ സൗകര്യങ്ങളോടെ രൂപപ്പെടുത്തിയിരിക്കുന്ന റോബോട്ടുകളാണ് ഇനിയുള്ള വാഹനലോകം ഭരിക്കാൻ പോകുന്നത്. വലിയ തോതിൽ ചാർജ് ശേഖരിച്ചുവെക്കാൻ കഴിയുന്ന ബാറ്ററികളുടെ അഭാവമായിരുന്നു ഇലക്ട്രിക് കാറുകളുടെ വളർച്ചക്ക് തടസ്സം. ഇതിന് അമേരിക്കൻ കമ്പനിയായ ടെസ്ല ഏറെക്കുറെ പരിഹാരം കണ്ടു കഴിഞ്ഞു. കാറ്റാടി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാൻ ആസ്േട്രലിയിൽ 100 മെഗാവാട്ടിെൻറ ബാറ്ററി ബാങ്ക് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവർ. ഇതിനൊപ്പം ദുബൈയിൽ ഇൗവർഷം അവസാനത്തോടെ സ്വയം നിയന്ത്രിത കാറുകൾ വ്യാപകമായി നിരത്തിലിറക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഇൗ നടപടികൾകൊണ്ടുണ്ടായ പ്രധാന മാറ്റം പിടിച്ചുനിൽക്കണമെങ്കിൽ പരമ്പരാഗത ഡീസൽ, പെട്രോൾ എൻജിനുകൾ ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് മറ്റു വാഹന നിർമാതാക്കളെ എത്തിച്ചുവെന്നതാണ്. അതുവരെ വൈദ്യുതി മോേട്ടാറും സാധാരണ എൻജിനും ഉപയോഗിക്കുന്ന ഹൈബ്രീഡ് വാഹങ്ങളിൽ ഒതുങ്ങിനിന്നവർ സ്വന്തം നിലക്ക് ഗവേഷണങ്ങൾ തുടങ്ങി. പലരും വിജയം കണ്ടതോടെ ഭാവി വാഹന വിപണി ഇത്തരം വാഹനങ്ങൾ പൂർണമായും കൈയടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ 2040ന് ശേഷം ഇത്തരം വാഹനങ്ങൾ മാത്രമേ അനുവദിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനും മുമ്പ് തന്നെ ദുബൈ ഇൗ നേട്ടം കൈവരിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത്തരം കാറുകൾ ദുബൈയിൽ വിജയകരമായി പരീക്ഷണയോട്ടം നടത്തി. ബുർജ് ഖലീഫക്ക് സമീപം മുഹമ്മദ് ബിൻ റാശിദ് ബുലവാഡിൽ പ്രേത്യകം തയാറാക്കിയ 700 മീറ്റർ പാതയിലായിരുന്നു പരീക്ഷണയോട്ടം. 2030ഒാടെ ദുബൈയിലെ യാത്രകളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളിലൂടെയാക്കാനുള്ള പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) മുന്നോട്ടു നീങ്ങിക്കഴിഞ്ഞു. ഇതോടെ ഇല്ലാതാകുന്നത് പരമ്പരാഗത വർക്ഷോപ്പുകളാണ്. വൈദ്യുതി കാർ ഉപയോഗിക്കുന്നവർക്ക് രജിസ്ട്രേഷനും ടോളും ചാർജിങ്ങുമെല്ലാം സൗജന്യമായി നൽകുന്ന പദ്ധതി ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ദുബൈ വൈദ്യുതി ^ജല അതോറിറ്റിയും കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.
ട്യൂബ്ലെസ് ടയറുകളുടെ കാലം കഴിഞ്ഞ് കാറ്റ് നിറക്കേണ്ടാത്ത ടയറുകളുടെ യുഗവും ഇതോടൊപ്പം തുടങ്ങുകയാണ്. വീൽ ഡിസ്കിനും പുറംവശത്തിനും ഇടയിലുള്ള ടയറിെൻറ ഭാഗം തേനീച്ചക്കൂടിെൻറ രൂപത്തിൽ തയാറാക്കിയ റബർ നിറച്ചാണ് ഇത് തയാറാക്കുന്നത്. ഒാട്ടത്തിനിടയിൽ ടയർ പൊട്ടുകയോ കാറ്റ് കുറയുന്നത് മൂലം നിന്ത്രണത്തിൽ വരുന്ന പാകപ്പിഴകൾ ഉണ്ടാവുകയോ ചെയ്യുന്നില്ല എന്നതാണ് ഇത്തരം ടയറുകളുടെ പ്രത്യേകത. റാസൽഖൈമ മേഖലയിൽ മാത്രം 150ലേറെ ടയർ വർക്ഷാപ്പുകളാണ് ഇപ്പോഴുള്ളത്. അവയുടെ കാറ്റൊഴിയാനും കാലമധികം വേണ്ട. സെക്കൻഡ്ഹാൻറ് വാഹന വിപണിയിലും എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിലുമെല്ലാം വലിയ സ്വാധീനമാണ് ഇൗ മാറ്റങ്ങൾ മൂലം സംഭവിക്കുക.
ദുബൈയിൽ മെട്രോയും ട്രാമും പോലെ അബൂദബിയുടെ മുഖച്ഛായ മാറ്റാൻ പോകുന്നതാണ് യാസ് ഐലൻറിൽ നടപ്പാക്കുന്ന സ്കൈട്രാൻ പദ്ധതി. റോഡിന് സമാന്തരമായി സ്ഥാപിച്ച ബാറിൽ കാന്തിക ശക്തിയാൽ വായുവിലൂടെ സഞ്ചരിക്കുന്ന വാഹനമാണ് സ്കൈട്രാൻ. 2016 ജൂൺ അവസാനം കരാർ ഒപ്പിട്ടതോടെ ഗൾഫിൽ സ്കൈട്രാൻ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമെന്ന പദവിയാണ് യു.എ.ഇക്ക് സ്വന്തമാകുന്നത്. യാസ് ഐലൻറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ആദ്യ ഘട്ടത്തിൽ സ്കൈട്രാൻ ഉപയോഗിക്കുക. അടുത്ത ഘട്ടത്തിൽ അബൂദബി അന്താരാഷ്ട്ര വിമാനത്താവളവുമായി ഈ സംവിധാനത്തെ ബന്ധിപ്പിക്കും.
പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമായ സ്കൈട്രാൻ പ്രവർത്തിപ്പിക്കാൻ അധികം വൈദ്യുതിയോ ഇന്ധനമോ ഉപയോഗിക്കേണ്ട.
ടെസ്ലയുടെ ഉപജ്ഞാതാക്കളുടെ തന്നെ പദ്ധതിയായ ഹൈപ്പർ ലൂപിെൻറ സാധ്യതകളും രാജ്യം ഗൗരവമായി പരിശോധിച്ച് വരികയാണ്. നടപ്പായാൽ മണിക്കൂറിൽ 1,200 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ദുൈബ^അബൂദബി, അബൂദബി-അൽെഎൻ, ദുബൈ-ഫുജൈറ റൂട്ടുകളിലാണ് ഹൈപർലൂപ് പരിഗണിക്കുന്നത്. ദുബൈയിൽനിന്ന് ഫുജൈറയിലേക്ക് പത്ത് മിനിറ്റുകൊണ്ടും അബൂദബിയിലേക്ക് 15 മിനിറ്റ് കൊണ്ടും അബൂദബിയിൽനിന്ന് അൽെഎനിലേക്ക് 13 മിനിറ്റ് കൊണ്ടും സഞ്ചരിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
തയ്യാറാക്കിയത്: സവാദ് റഹ്മാൻ, ടി. ജുവിൻ, എസ്.എം. നൗഫൽ, എം.ബി. അനീസുദ്ദീൻ
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
