പുനരുപയോഗ ഊർജത്തിലേക്ക് മാറ്റം അതിവേഗം -ഇന്ത്യ
text_fieldsഹർദീപ് സിങ് പുരി
ദുബൈ: ഇന്ത്യയുടെ പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം അതിവേഗത്തിലാണെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി. 2070ഓടെ കാർബൺ രഹിത ഗതാതഗതമെന്ന ലക്ഷ്യത്തിലെത്താനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിൽ നടക്കുന്ന ഇന്റർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസി (അഡിപെക്) സംസാരിക്കുകയായിരുന്നു മന്ത്രി.
ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതിനും കാർബൺ ബഹിർഗമനം കുറക്കാനും ലക്ഷ്യമിട്ട് 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട ദേശീയനയം വിജയകരമായിരുന്നു. 10 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് 2022ൽ പ്രഖ്യാപിച്ച പദ്ധതി അഞ്ചു മാസം മുമ്പേ പൂർത്തീകരിക്കാനായി. ഇത് 20 ശതമാനമാക്കി ഉയർത്താനുള്ള ലക്ഷ്യം 2030ൽനിന്ന് 2025 ആയി പരിഷ്കരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

