Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുന്നറിയിപ്പ്​...

മുന്നറിയിപ്പ്​ സംവിധാനത്തിന്‍റെ ശബ്​ദത്തിൽ മാറ്റം

text_fields
bookmark_border
മുന്നറിയിപ്പ്​ സംവിധാനത്തിന്‍റെ ശബ്​ദത്തിൽ മാറ്റം
cancel

ദുബൈ: മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ​പൊതുജനങ്ങൾക്ക്​ ഉയർന്ന ശബ്​ദത്തോ​ട്​ കൂടി നൽകിയിരുന്ന മുന്നറിയിപ്പ്​ സംവിധാനത്തിൽ മാറ്റം വരുത്തി യു.എ.ഇ. ആക്രമണം നേരിടുന്ന സമയങ്ങളിൽ സുരക്ഷിതമായ സ്ഥലത്ത് അഭയം തേടണമെന്നും ഭീഷണി ഒഴിവായാൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്നും അറിയിക്കുന്നതിനാണ്​ ഉയർന്ന ശബ്​ദത്തോട്​ കൂടിയ മുന്നറിയിപ്പ്​ സംവിധാനം നാഷനൽ എമർജൻസി ക്രൈസിസ്​ ആൻഡ്​ ഡിസാസ്റ്റർ മാനേജ്​മെന്‍റ്​ (എൻ.സി.ഇ.എം) ഏർപ്പെടുത്തിയിരുന്നത്​​.

ആക്രമണ ഭീഷണിയുള്ള സമയങ്ങളിലും അതൊഴിവാകുമ്പോഴും ഉച്ചത്തിലുള്ള ശബ്​ദത്തോട്​ കൂടിയായിരുന്നു സന്ദേശങ്ങൾ വന്നിരുന്നത്​. ഇനി മുതൽ അതുണ്ടാവില്ല. ​ആക്രമണ ഭീഷണി നേരിടുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക്​ മാറാൻ ആവശ്യപ്പെടുന്ന സന്ദേശത്തോടൊപ്പം മാത്രമായിരിക്കും ഉച്ചത്തിലുള്ള ശബ്​ദം ഉണ്ടാവുക. ഭീഷണി ഒഴിഞ്ഞാൽ അറിയിപ്പിനൊപ്പം സ്റ്റാഡേർഡ്​ ടെക്സ്റ്റ്​ മെസേജ്​ ടോണായ ബീപ്​ ശബ്​ദം മാത്രമായിരിക്കും ഉണ്ടാവുക.

രാവിലെ ഒമ്പത്​ മുതൽ രാത്രി 10.30 വരെ മുന്നറിയിപ്പിനായി നിലവിലുള്ള ഉയർന്ന ടോണും മുന്നറിയിപ്പ്​ അവസാനിച്ചാൽ സ്റ്റാൻഡേർഡ്​ ടെക്സ്​ മെസേജ്​ ടോണും ആയിരിക്കും ലഭിക്കുക. രാത്രി 10.30 മുതൽ രാ​വിലെ ഒമ്പതുവരെ രണ്ട്​ സന്ദേശങ്ങൾക്കുമൊപ്പം സ്​റ്റാൻഡേർഡ്​ മെസേജ്​ ടോൺ ആയിരിക്കും ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssoundwarningsystem
News Summary - Change in the sound of the warning system
Next Story