Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ജുമുഅ...

യു.എ.ഇയിൽ ജുമുഅ സമയത്തിൽ മാറ്റം

text_fields
bookmark_border
യു.എ.ഇയിൽ ജുമുഅ സമയത്തിൽ മാറ്റം
cancel
Listen to this Article

അ​ബൂ​ദ​ബി: രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ജു​മു​അ ന​മ​സ്കാ​ര സ​മ​യ​ത്തി​ൽ മാ​റ്റം പ്ര​ഖ്യാ​പി​ച്ച്​ ഔ​ഖാ​ഫ്​ (ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്, എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ സ​കാ​ത്ത്). അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ര​ണ്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ 12.45നാ​യി​രി​ക്കും ജു​മു​അ ന​മ​സ്കാ​രം.

നി​ല​വി​ൽ ഷാ​ർ​ജ ഒ​ഴി​കെ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​ര സ​മ​യം ഉ​ച്ച​ക്ക്​ 1.15നാ​ണ്. പു​തി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച്​ ന​മ​സ്കാ​രം 30 മി​നി​റ്റ്​ നേ​ര​ത്തെ​യാ​കും. ഇ​ത​നു​സ​രി​ച്ച്​ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന്​ ജ​ന​ങ്ങ​ളോ​ടും പ​ള്ളി ഇ​മാ​മു​മാ​രോ​ടും​ ​അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.2022ൽ ​സ​ർ​ക്കാ​ർ പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ വ​രു​ത്തി​യ മാ​റ്റം അ​നു​സ​രി​ച്ചാ​ണ്​​ ഔ​ഖാ​ഫ്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ്രാ​ർ​ഥ​ന സ​മ​യം ഉ​ച്ച​ക്ക് 1.15 ആ​യി ക്ര​മീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, പി​ന്നീ​ട്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വാ​രാ​ന്ത്യ അ​വ​ധി​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ നി​ന്ന് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. എ​ങ്കി​ലും ജു​മു​അ ന​മ​സ്കാ​ര സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ജു​മു​അ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കാ​നാ​യി വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​ക്കു​ശേ​ഷം ലീ​വ്​ ന​ൽ​കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ചൂ​ടു​കാ​ല​ത്ത്​ വെ​ള്ളി​യാ​ഴ്ച​ക​​ളി​ലെ ഖു​തു​ബ സ​മ​യം 10 മി​നി​റ്റാ​യി കു​റ​ക്കാ​ൻ അ​തോ​റി​റ്റി ഇ​മാ​മു​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAEJumu'ah
News Summary - Change in Jumu'ah times in the UAE
Next Story