ദുബൈ മെട്രോ, ട്രാം, ബസ് സമയങ്ങളിൽ മാറ്റം
text_fieldsദുബൈ: പെരുന്നാൾ അവധിക്കാലത്ത് ദുബൈ മെട്രോ, ട്രാം, ബസ് സമയങ്ങളിൽ മാറ്റം. പുതുക്കിയ ഷെഡ്യൂൾ റോഡ് ഗതാഗത അതോറിറ്റി പ്രസിദ്ധീകരിച്ചു. വാഹന പരിശോധന കേന്ദ്രങ്ങളും ആർ.ടി.എ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും ജൂലൈ 19 മുതൽ 22 വരെ പ്രവർത്തിക്കില്ല. പൊതുഗതാഗതം ഉപയോഗിക്കുന്നവർ കോവിഡ് സുരക്ഷാനിയമം പാലിക്കണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു.
പുതുക്കിയ സമയക്രമം
ദുബൈ മെട്രോ
ജൂലൈ 19 മുതൽ 22വരെ രാവിലെ അഞ്ചു മുതൽ പുലർച്ചെ ഒരു മണിവരെ
ജൂലൈ 23ന് രാവിലെ 10 മുതൽ പുലർച്ചെ ഒരു മണിവരെ
ജൂലൈ 24ന് രാവിലെ അഞ്ചു മുതൽ പുലർച്ചെ 12വരെ
ദുബൈ ട്രാം
ജൂലൈ 19 മുതൽ 22വരെ രാവിലെ ആറുമുതൽ പുലർച്ചെ ഒരു മണി വരെ
ജൂലൈ 23ന് രാവിലെ ഒമ്പതു മുതൽ പുലർച്ചെ ഒരു മണിവരെ
ജൂലൈ 24ന് രാവിലെ ആറുമുതൽ പുലർച്ചെ 12വരെ
ബസ്
പ്രധാന സ്റ്റേഷനുകൾ, ഗോൾഡ് സൂഖ് അടക്കം-രാവിലെ 4.30 മുതൽ പുലർച്ചെ 12.30 വരെ
അൽ ഖുബൈബ സ്റ്റേഷൻ-രാവിലെ 4.15 മുതൽ പുലർച്ചെ ഒന്നുവരെ
സബ് സ്റ്റേഷനുകൾ, സത്വ സ്റ്റേഷനടക്കം: രാവിലെ 4.30 മുതൽ രാത്രി 11 വരെ
റൂട്ട് സി 01: മുഴുവൻ സമയം പ്രവർത്തിക്കും
അൽ ഖിസൈസ് സ്റ്റേഷൻ: രാവിലെ 4.30 മുതൽ പുലർച്ചെ 12.04 വരെ
അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ: രാവിലെ 5.05 മുതൽ രാത്രി 11.30 വരെ
ജബൽ അലി സ്റ്റേഷൻ: രാവിലെ 4.58 മുതൽ പുലർച്ചെ 12.15 വരെ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

