ചന്ദ്രഗിരി സോക്കർ ഫുട്ബാൾ ടൂർണമെന്റ് നാളെ
text_fieldsദുബൈ: ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു.എ.ഇ കമ്മിറ്റി 10 വർഷം മുമ്പ് ആരംഭിച്ച ഫുട്ബാൾ ടൂർണമെന്റിന്റെ പുതിയ പതിപ്പ് ‘ചന്ദ്രഗിരി സോക്കർ 7’ ഞായറാഴ്ച തുടങ്ങും. കെഫയുടെ സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റിൽ 16 ടീമുകൾ മത്സരിക്കും. ദേശീയ, സംസ്ഥാന, ജില്ല താരങ്ങൾ വിവിധ ടീമുകളിലായി കളത്തിലിറങ്ങും. ദുബൈ അബുഹൈലിലെ പേൾ വിസ്ഡം സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ടൂർണമെൻറിലെ വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
യു.എ.ഇയിലെ ഫുട്ബാൾ ടൂർണമെന്റുകളിൽ മികച്ച കളി കാഴ്ചവെക്കുന്ന യുവതാരത്തിനുള്ള ‘ചന്ദ്രഗിരി സോക്കർ സ്റ്റാർ’ അവാർഡ് അഫ്സൽ കീഴൂരിന് സമ്മാനിക്കും. മുനീർ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
ടി.ആർ. ഹനീഫ, റാഫി മാക്കോട്, കെ.ആർ. അഷ്റഫ്, ഹാരിസ് കല്ലട്ര, അഷ്റഫ് ബോസ്, ബഷീർ കൂന, ഇല്യാസ് ഹിൽടോപ്, ജാഫർ വളപ്പ്, നിയാസ് കേറ്റം, ബി.എ. ആസിഫ്, കാദർ കൈനോത്ത്, സബീർ ചളിയങ്കോട്, ഫൈസൽ തോട്ടം എന്നിവർ സംസാരിച്ചു.
നൗഷാദ് നാനോ സ്വാഗതവും ജാഫർ ഹിൽടോപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

