വിവിധയിടങ്ങളിൽ മഴക്ക് സാധ്യത
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: രാജ്യത്തെ വിവിധ മേഖലകളിൽ വെള്ളിയാഴ്ച മുതൽ ചെറിയ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ഇത് തുടർദിവസങ്ങളിലും സമാനമായ നിലയിൽ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. രാവിലെ മൂടൽ മഞ്ഞിനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച വരെ ദുബൈയിൽ പരമാവധി 26 ഡിഗ്രിയാണ് താപനിലയുണ്ടാവുക. കുറഞ്ഞ താപനില 18 ഡിഗ്രിയുമായിരിക്കും. അതേസമയം, അബൂദബിയിൽ ചൊവ്വാഴ്ച വരെ കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞത് 18 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

