മാഷോർമകളിരമ്പി വിദേശത്ത് ചലഞ്ചേഴ്സ് ഫുട്ബാൾ ഫെസ്റ്റ്
text_fields‘മാഷോർമകൾ’ ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ എച്ച്.എസ് കാഞ്ഞങ്ങാട് ടീം
അജ്മാൻ: അകാലത്തിൽ പൊലിഞ്ഞ കായികാധ്യാപകനും മുൻ കേരള സംസ്ഥാന ടീം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ഹാന്റ്ബാൾ താരവും തൃശൂർ ജില്ലയിലെ ചലഞ്ചേഴ്സ് ക്ലബ് രക്ഷാധികാരിയുമായിരുന്ന മാനാത്ത് പറമ്പിൽ ഷെഫീർ മുഹമ്മദാലി എന്ന ഷെഫിമാഷിന്റെ സ്മരണാർഥം ചലഞ്ചേഴ്സ് ചേറ്റുവ ഷാർജ അൽ ഫൊർസാൻ ഫുട്ബാൾ ക്ലബ്ബിലൊരുക്കിയ ‘മാഷോർമകൾ’ ഫുട്ബാൾ മത്സരം വേറിട്ട മത്സര വേദിയായി.
ഏങ്ങണ്ടിയൂരിലെ മുതിർന്ന പ്രവാസികളിലൊരാളായ പി.ബി. ഹുസൈൻ ഗോളടിച്ച് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. 16 ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ എച്ച്.എസ് കാഞ്ഞങ്ങാട് വിന്നേഴ്സ് ട്രോഫിയും എഫ്.എ.സി ചേറ്റവ റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ചലഞ്ചേഴ്സ് മുഖ്യ രക്ഷാധികാരിയുമായ ഇർഷാദ് കെ. ചേറ്റുവ ട്രോഫികൾ സമ്മാനിച്ചു. ബഷീർ കന്നത്ത് പടി, നൗഷാദ്. കെ.എം, റാഷി അബ്ദു, ഷീദ് അസീസ്, റാഫി.അർ.എസ്, ജംഷിൽ മൂസ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

