Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാക് പൊലീസിന്റെ...

റാക് പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ദേശീയ ലഹരി വിരുദ്ധ സമിതി ചെയർമാൻ

text_fields
bookmark_border
റാക് പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ദേശീയ ലഹരി വിരുദ്ധ സമിതി ചെയർമാൻ
cancel
camera_alt

ദേശീയ ലഹരി വിരുദ്ധ സമിതി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നുഐമി റാസൽഖൈമ

പൊലീസ് ആസ്ഥാനം സന്ദർശിച്ചപ്പോൾ

റാസൽഖൈമ: റാക് പൊലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദേശീയ ലഹരി വിരുദ്ധ സമിതി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നുഐമി വിലയിരുത്തി. റാസൽഖൈമ പൊലീസ് ആസ്ഥാനം സന്ദർശിച്ച അദ്ദേഹത്തെ പോലീസ് കമാൻഡർ ജനറൽ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി, ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജമാൽ അഹമ്മദ് അൽ തെയർ എന്നിവരും ജനറൽ ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

റാക് പൊലീസിന്റെ ആധുനിക വാഹനങ്ങളുടെയും യന്ത്ര സംവിധാനങ്ങളുടെയും പ്രദർശനം അദ്ദേഹം വീക്ഷിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിലും ഈ വാഹനങ്ങളുടെ പങ്ക് സംബന്ധിച്ച് അദ്ദേഹത്തിന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ഡ്രോൺ-അടിയന്തര വിളികൾക്ക് വേഗത്തിൽ പ്രതികരിക്കാനുള്ള സംവിധാനങ്ങളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി.

റാക് പോലീസിന്റെ സുരക്ഷാ-ഗതാഗത മേഖലകളിലെ പ്രവർത്തനങ്ങളും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും ഉൾപ്പെടുന്ന വിഡിയോ പ്രദർശനവും അദ്ദേഹം കണ്ടു. ലഹരി വിരുദ്ധ വകുപ്പ് നടത്തിയ പ്രധാന ഓപറേഷനുകൾ, പിടികൂടലുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK policeRas Al khaimahAnti Narcotics Cell
News Summary - Chairman of the National Anti-Narcotics Committee
Next Story