Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച്:...

സി.എച്ച്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ട വ്യക്തിത്വം –ശശി തരൂര്‍

text_fields
bookmark_border
സി.എച്ച്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ട വ്യക്തിത്വം –ശശി തരൂര്‍
cancel
camera_alt

ദുബൈ കെ.എം.സി.സി കോഴിക്കോട്​ ജില്ലാ കമ്മിറ്റിയുടെ സി.എച്ച്​ രാഷ്​ട്ര​ സേവാ പുരസ്​കാരം ശശി തരൂർ ഏറ്റുവാങ്ങുന്നു

ദു​ബൈ: പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ശ​ക്ത​മാ​യി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സി.​എ​ച്ച്.​ മു​ഹ​മ്മ​ദ്​ കോ​യ​യെ​ന്ന്​ ശ​ശി ത​രൂ​ർ എം.​പി. കേ​ര​ള​ത്തി​ൽ സ്​​ത്രീ-​പു​രു​ഷ സാ​ക്ഷ​ര​ത തു​ല്യ​മാ​യി നി​ൽ​ക്കു​ന്ന​തി​െൻറ ക്രെ​ഡി​റ്റ്​ സി.​എ​ച്ചി​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ- കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ സി.​എ​ച്ച് രാ​ഷ്്ട്ര സേ​വാ പു​ര​സ്‌​കാ​രം ദു​ബൈ ഭ​ര​ണ കു​ടും​ബാം​ഗം ശൈ​ഖാ ഷം​സ ബി​ന്‍ത് റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ല്‍ നി​ന്ന്​ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​ള്ള സി.​എ​ച്ച്.​ മു​ഹ​മ്മ​ദ് കോ​യ ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍ഷി​പ്പി​നെ കു​റി​ച്ച് ഓ​ര്‍ത്തു​പോ​വു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ നോ​ക്കി​യാ​ല്‍, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജെ​ന്‍ഡ​ര്‍ ഗ്യാ​പ്പു​ണ്ട്. ഇ​ന്ത്യ​യി​ലെ പു​രു​ഷ​ന്മാ​ര്‍ സാ​ക്ഷ​ര​രാ​ണ്. എ​ന്നാ​ല്‍, സ്ത്രീ​ക​ളു​ടെ സാ​ക്ഷ​ര​ത നി​ര​ക്ക് 10 വ​ര്‍ഷം മു​മ്പു​വ​രെ 23 ശ​ത​മാ​ന​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ആ ​പ്ര​ശ്‌​ന​മി​ല്ലാ​ത്ത​തി​െൻറ ക്രെ​ഡി​റ്റ്​ സി.​എ​ച്ചി​നാ​ണ്. ഇ​പ്പോ​ള്‍ സ്ത്രീ-​പു​രു​ഷ സാ​ക്ഷ​ര​ത നി​ര​ക്ക് വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മു​സ്‌​ലിം, നോ​ണ്‍ മു​സ്‌​ലിം സ്ത്രീ ​സാ​ക്ഷ​ര​ത നോ​ക്കി​യാ​ല്‍, മു​സ്‌​ലിം സ്ത്രീ​ക​ള്‍ വ​ള​രെ പി​ന്നി​ലാ​ണെ​ന്ന്​ കാ​ണാം. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ അ​ത് സ​മ​മാ​ണ്. സ്വ​ന്തം സ​മു​ദാ​യ​ത്തി​ന് ശ​ക്തി​യു​ണ്ടാ​വ​ണ​മെ​ന്ന് വാ​ദി​ച്ച​പ്പോ​ഴും ഇ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ക്കും ശ​ക്തി​യു​ണ്ടാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം താ​ല്‍പ​ര്യ​പ്പെ​ട്ടു. എ​നി​ക്ക് പ്ര​ത്യേ​ക​മാ​യി അ​ദ്ദേ​ഹ​ത്തോ​ടു​ള്ള താ​ല്‍പ​ര്യം സാ​ഹി​ത്യ മേ​ഖ​ല​യി​ല്‍ അ​ദ്ദേ​ഹം ന​ല്‍കി​യ സം​ഭാ​വ​ന​ക​ളാ​ണ്. ഒ​മ്പ​തു​ പു​സ്ത​ക​ങ്ങ​ള്‍ അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഏ​ഴെ​ണ്ണ​വും യാ​ത്രാ വി​വ​ര​ണ​ങ്ങ​ളാ​ണ്. രാ​ഷ്്ട്രീ​യ​മാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പാ​വ​ങ്ങ​ള്‍ക്ക് അ​ത്താ​ണി​യും സാ​ന്ത്വ​ന​വു​മാ​യി സി.​എ​ച്ച്​ സെൻറ​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഒ​രു നേ​താ​വി​നെ ഈ ​വി​ധ​ത്തി​ല്‍ സ്മ​രി​ക്കാ​നാ​കു​ന്ന​തും മ​ഹ​ത്താ​യ കാ​ര്യ​മാ​ണ്. സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദ​ത്തി​െൻറ ഉ​ന്ന​ത​നാ​യ വ​ക്താ​വ് കൂ​ടി​യാ​യി​രു​ന്ന​ല്ലോ സി.​എ​ച്ച്. അ​തു​കൊ​ണ്ടാ​ണ്, അ​ദ്ദേ​ഹ​ത്തി​െൻറ പേ​രി​ലെ 'സി.​എ​ച്ച്.​​എം' എ​ന്ന​ത് ക്രി​സ്ത്യ​ന്‍, ഹി​ന്ദു, മു​സ്‌​ലിം മൈ​ത്രീ സം​ഗ​മ വാ​ക്കാ​യി വാ​യി​ക്കാ​നാ​കു​ന്ന​ത് എ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ക്ര​മ​ത്തി​ല്‍ കോ​ര്‍പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ വാ​ണി​ജ്യ​പ​ര​വും വ്യാ​വ​സാ​യി​ക​വു​മാ​യ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​തി​ശ​യോ​ക്തി​യാ​വി​ല്ലെ​ന്ന് ഡി.​പി വേ​ള്‍ഡ് സി.​ഒ.​ഒ മ​ഹ്മൂ​ദ് അ​ല്‍ ബ​സ്ത​കി പ​റ​ഞ്ഞു. ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗൂ​ഗ്ള്‍, മൈ​ക്രോ​സോ​ഫ്റ്റ്, അ​ഡോ​ബ് തു​ട​ങ്ങി നി​ര​വ​ധി വ​മ്പ​ന്‍ ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. അ​മേ​രി​ക്ക, യു.​കെ, ആ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ രം​ഗ​ത്തും ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യം പ്ര​ക​ട​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ലോ​ക​ത്തെ ച​ലി​പ്പി​ക്കു​ന്ന​ത് ത​ന്നെ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് കാ​ണാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ബൈ-​കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് കെ.​പി. മൊ​യ്തീ​ന്‍ കോ​യ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഹ​സം ഹം​സ​യു​ടെ ഖി​റാ​അ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. സി.​എ​ച്ചി​െൻറ മ​ക​നും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ, പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സി.​എ​ച്ച്​ അ​വാ​ര്‍ഡ് ജൂ​റി ചെ​യ​ര്‍മാ​ന്‍ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, ഡ​ബ്ല്യു.​എം.​ഒ ജ​ന.​സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ല്‍, റി​യാ​സ് ചേ​ലേ​രി, കാ​യ​ക്കൊ​ടി ഇ​ബ്രാ​ഹിം മു​സ്‌​ലി​യാ​ര്‍, ഡോ. ​സു​ബൈ​ര്‍ ഹു​ദ​വി എ​ന്നി​വ​ര്‍ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വാ​ഗ്​​മി​യു​മാ​യ ഷാ​ഫി ചാ​ലി​യം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​മീം അ​ബൂ​ബ​ക്ക​ർ, റി​യാ​സ് ചേ​ലേ​രി, എ.​എ.​കെ. മു​സ്ത​ഫ, ജ​മാ​ദ് ഉ​സ്മാ​ന്‍, ഡോ. ​ശി​ഹാ​ബ് ഷാ ​എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ജി​ല്ല കെ.​എം.​സി.​സി​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ എ​ജു ട​ച്ച് സ്‌​കോ​ള​ര്‍ഷി​പ് ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം എം.​കെ. മു​നീ​ര്‍ നി​ര്‍വ​ഹി​ച്ചു. ഹം​സ കാ​വി​ല്‍ ച​ട​ങ്ങി​ല്‍ ന​ന്ദി പ​റ​ഞ്ഞു.


ഷ​മി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം മു​സ്​​ലി​മാ​യ​തു​കൊ​ണ്ട്​ –ത​രൂ​ർ

ദു​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം മു​ഹ​മ്മ​ദ്​ ഷ​മി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം മു​സ്​​ലി​മാ​യ​തു​കൊ​ണ്ട്​ മാ​ത്ര​മാ​ണെ​ന്ന്​ ശ​ശി ത​രൂ​ർ. മു​സ്‌​ലി​മാ​യ​തു കൊ​ണ്ട്​ ഷ​മി പാ​കി​സ്താ​നെ ജ​യി​പ്പി​ച്ചു​വെ​ന്ന വൃ​ത്തി​കേ​ടും വ​ര്‍ഗീ​യ​ത​യും ഒ​രു നാ​ണ​വു​മി​ല്ലാ​തെ വി​ള​മ്പു​ക​ളാ​ണി​വ​ര്‍. കോ​ഹ്​​ലി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ആ​ക്ഷേ​പ​മി​ല്ല. അ​ത്ത​രം വ​ര്‍ഗീ​യ നീ​ക്ക​ങ്ങ​ളെ നാം ​ധൈ​ര്യ​ത്തോ​ടെ എ​തി​ര്‍ക്ക​ണം. ഒ​രു പാ​കി​സ്താ​ന്‍ നേ​താ​വ് ഇ​ത് ഇ​സ്‌​ലാ​മി​െൻറ വി​ജ​യ​മാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​തി​നെ​യും നാം ​എ​തി​ര്‍ക്കും. കാ​ര​ണം, ഇ​ത് മ​ത​ത്തി​െൻറ വി​ജ​യ​മ​ല്ല, ക്രി​ക്ക​റ്റി​െൻറ വി​ജ​യ​മാ​ണ്. ന​ന്നാ​യി ക​ളി​ച്ച​തു കൊ​ണ്ടാ​ണ് വി​ജ​യം നേ​ടാ​നാ​യ​ത് എ​ന്ന​താ​ണ് സ​ത്യം. എ​ല്ലാ​റ്റി​ലും മ​തം കൊ​ണ്ടു വ​ന്ന് ഭി​ന്നി​പ്പി​ക്കു​ന്ന രീ​തി ഇ​ന്ന് എ​മ്പാ​ടു​മു​ണ്ട്. അ​ത് ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മെ​ന്നും ശ​ശി ത​രൂ​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoor
News Summary - CH: Shashi Tharoor is a personality who stood up for girls' education
Next Story