സി.എച്ച് രാഷ്ട്രസേവ പുരസ്കാര വിതരണം നാളെ; ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്കാണ് ഇത്തവണ പുരസ്കാരം
text_fieldsസി.എച്ച് രാഷ്ട്രസേവ പുരസ്കാര ചടങ്ങ് വിശദീകരിച്ച് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തുന്ന സി.എച്ച് രാഷ്ട്രസേവ പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക്. ശനിയാഴ്ച രാത്രി ഏഴിന് ദുബൈ അൽ ബറാഹയിലെ ഗവ. വിമൻസ് അസോസിയേഷൻ ആസ്ഥാനത്ത് ഡോ. പി.എ. ഇബ്രാഹിം ഹാജി നഗറിൽ നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ ഇന്റർനാഷനൽ സമ്മിറ്റിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അറബ് പ്രമുഖരും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ എന്നിവരും പരിപാടിയിൽ സംബന്ധിക്കും.
ഡോ. സി.പി. ബാവ ഹാജി ചെയർമാനും എം.സി. വടകര, ടി.ടി. ഇസ്മായിൽ, സി.കെ. സുബൈർ, പി.എ. സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ജന. സെക്രട്ടറി കെ.പി. മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ, ഭാരവാഹികളായ നാസർ മുല്ലക്കൽ, മൊയ്തു അരൂർ, ഹംസ കാവിൽ, തെക്കയിൽ മുഹമ്മദ്, ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, മജീദ് കൂനഞ്ചേരി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

