Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്...

സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​ഥ​മ പു​ര​സ്‌​കാ​രം എം.​എ. യൂ​സു​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു

text_fields
bookmark_border
സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​ഥ​മ പു​ര​സ്‌​കാ​രം എം.​എ. യൂ​സു​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു
cancel
camera_alt

സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്റെ പ്ര​ഥ​മ പു​ര​സ്‌​കാ​രം എം.​എ. യൂ​സു​ഫ​ലി​ക്ക് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ്,ഷി​ബു ബേ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള​ട​ങ്ങി​യ സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്‌​കാ​രം പ​ത്മ​ശ്രീ എം.​എ. യൂ​സു​ഫ​ലി​ക്ക് ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ സ​മ്മാ​നി​ച്ചു. ദു​ബൈ ശൈ​ഖ് റാ​ശി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ‘റി​ഫ്ല​ക്ഷ​ന്‍സ് ഓ​ണ്‍ സി.​എ​ച്ച്’ എ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ. യൂ​സു​ഫ​ലി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സി.​എ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ ​ചെ​യ​ര്‍മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് മു​ഫ്‌​ലി​ഹ് ഫൗ​ണ്ടേ​ഷ​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജ​ലീ​ല്‍ മ​ഷ്ഹൂ​ര്‍ ത​ങ്ങ​ള്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഫി​റോ​സ് അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഷി​ബു ബേ​ബി ജോ​ണ്‍, ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍, എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ, അ​ച്ചു ഉ​മ്മ​ന്‍, ഡോ. ​ഫൗ​സി​യ ഷെ​ര്‍ഷാ​ദ്, പി.​എം.​എ. ഗ​ഫൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​വി. ശ്രേ​യാം​സ്‌​കു​മാ​ര്‍ എം.​പി, സി.​പി. സൈ​ത​ല​വി, ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ, ഷം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹ്‌​യി​ദ്ദീ​ന്‍, ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍, പി.​കെ. അ​ന്‍വ​ര്‍ ന​ഹ, പി.​കെ. ആ​ഷി​ഖ്, ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, പി.​എ. സ​ല്‍മാ​ന്‍ ഇ​ബ്രാ​ഹിം, ശു​ഐ​ബ് അ​ബ്ദു​റ​ഹി​മാ​ന്‍, പൊ​യി​ല്‍ അ​ബ്ദു​ല്ല, സൈ​നു​ല്‍ ആ​ബി​ദീ​ന്‍ സ​ഫാ​രി, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ന​വാ​സ് പൂ​നൂ​ര്‍, ത​മീം ടി.​എം.​ജി ഗ്രൂ​പ്, ന​ഈം മൂ​സ, ഷ​ബീ​ര്‍ മ​ണ്ടോ​ളി, ത​ന്‍വീ​ര്‍ അ​റ​ക്ക​ല്‍, റി​യാ​സ് ചേ​ലേ​രി, ഇ​സ്മാ​യി​ല്‍ എ​ലൈ​റ്റ്, എ.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, കു​ഞ്ഞ​മ്മ​ദ് പേ​രാ​മ്പ്ര, ഷ​റ​ഫു​ദ്ദീ​ന്‍ ക​ണ്ണേ​ത്ത്, എം.​എ. സി​റാ​ജ് അ​ബൂ​ബ​ക്ക​ര്‍, പി.​ടി അ​സൈ​നാ​ര്‍, അ​ബ്ദു​ല്ല നൂ​റു​ദ്ദീ​ന്‍, സ​ലാം പാ​പ്പി​നി​ശ്ശേ​രി, ആ​ഷി​ഖ് ചെ​ല​വൂ​ര്‍, ബ്ര​സീ​ലി​യ ഷം​സു​ദ്ദീ​ന്‍, സി.​എ​ച്ചി​ന്റെ പു​ത്രി​മാ​രാ​യ ഫൗ​സി​യ, ശ​രീ​ഫ, മ​രു​മ​ക്ക​ളാ​യ ഡോ. ​അ​ഹ​മ്മ​ദ് ശ​രീ​ഫ്, പി.​എ. ഹം​സ, സി.​എ​ച്ചി​ന്റെ പേ​ര​ക്കു​ട്ടി​ക​ളാ​യ ഡോ. ​ജൗ​ഹ​ര്‍ ശ​രീ​ഫ്, ജാ​സി​ര്‍ ശ​രീ​ഫ്, അ​ബ്ദു​ല്ല ഫാ​ദി, ഡോ. ​മു​ഹ​മ്മ​ദ് മു​ഫ്‌​ലി​ഹ്, മു​ഹ​മ്മ​ദ് മി​ന്നാ​ഹ് എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.A YusufaliCH Foundation
News Summary - CH Foundation Award Gave to M.A Yusufali
Next Story