സി.എച്ച് സെന്ററുകൾ സേവന മേഖലയിലെ ജീവസ്സുറ്റ സാന്നിധ്യം -എം.എ. സലീം
text_fieldsദുബൈ: സേവന മേഖലയിലെ ജീവസ്സുറ്റ സാന്നിധ്യമാണ് കേരളത്തിലെ സി.എച്ച് സെന്ററുകളെന്ന് ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം അഭിപ്രായപ്പെട്ടു. തൃശൂർ സി.എച്ച് സെന്റർ ദുബൈയിൽ സംഘടിപ്പിച്ച സുഹൃത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്റർ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി.
നാഷനൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ഡോ. മുഹമ്മദ് കാസിം, ഫൈൻ ടൂൾ ഗ്രൂപ് ചെയർമാൻ വി.കെ ഷംസുദ്ദീൻ, സിറാജ് മുസ്തഫ പെരുമ്പാവൂർ, ബെറി മൗണ്ട് ചെയർമാൻ ഒ.എം സുബൈർ, ഷാർജ സി.എച്ച് സെന്റർ പ്രസിഡന്റ് അഹമ്മദ് സുലൈമാൻ ഹാജി, ഡോ. മുജീബ് റഹ്മാൻ, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല എന്നിവർ സംസാരിച്ചു. സി.എച്ച് സെന്റർ യു.എ.ഇ കോഒാഡിനേറ്റർ ജമാൽ മനയത്ത് സ്വാഗതവും ഷാർജ കെ.എം.സി.സി ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് നന്ദിയും പറഞ്ഞു.

