സി.എച്ച് സെന്റർ സ്നേഹസംഗമവും പ്രാർഥനസദസ്സും
text_fieldsകെ.കെ ഷംസു ഹാജി(പ്രസിഡന്റ്), ഡോ. മഹറൂഫ് പി.പി
(ജനറൽ സെക്രട്ടറി), മഹ്മൂദ് ചുള്ളിയൻ(ട്രഷറർ)
ദുബൈ: കൂത്തുപറമ്പ് സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ സ്നേഹസംഗമവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. കെ.കെ. ഷംസു ഹാജി അധ്യക്ഷത വഹിച്ചു. യോഗം പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് തുണയായി കേരളത്തിലെങ്ങുമുള്ള സി.എച്ച് സെന്ററുകൾ കൂട്ടിനുണ്ടാവുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. കാരുണ്യപ്രവർത്തനങ്ങൾ നടത്തി ജനമനസ്സുകളിൽ ഇടംതേടിയ മറ്റൊരു സംഘവും ഇന്ത്യയിലില്ലെന്നും ഈസംഘത്തെ സഹായിക്കേണ്ടത് ഉത്തരവാദിത്തമായിക്കണ്ട് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി കെ.പി. അർഷാദ് പദ്ധതി വിശദീകരണം നടത്തി. പ്രസിഡന്റ് ജുനൈദ് സഅദി പ്രാർഥനക്ക് നേതൃത്വം നൽകി. പി.കെ. നിസാർ , ഉമ്മർ കുട്ടി മൂര്യാട്, ഹമീദ് ഹാജി, അൻവർ ഹാജി മൂര്യാട്, ഷക്കീർ അഹ്മദ്, ലത്തീഫ് സി.കെ, സുഹൈൽ തങ്ങൾ പെരിങ്ങത്തൂർ, റയീസ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങളടങ്ങിയ ഹ്രസ്വ ഡോക്യുമെന്ററി പ്രകാശനവും നടന്നു. പുതിയ കമ്മിറ്റി രൂപവത്കരണവും സഘടിപ്പിച്ചു. പി.കെ. ഷഫീഖ് സ്വാഗതവും അസ്ഹർ സി.പി.ഒ നന്ദിയും പറഞ്ഞു.
സി.എച്ച് സെന്റർ കൂത്തുപറമ്പ് -ദുബൈ ചാപ്റ്റർ ഭാരവഹികള്: കെ.വി. ഇസ്മായിൽ മൂന്നാം പീടിക, ടി.പി.വി. റഹീം കിണവക്കൽ, ഹമീദ് ഹാജി, അൻവർ ഹാജി മൂര്യാട്, അഷ്റഫ് തൊക്കിലങ്ങാടി, ഡോ. അഷ്കർ(രക്ഷാധികാരികൾ). കെ.കെ. ഷംസു ഹാജി (പ്രസിഡന്റ്), പി.കെ. നിസാർ, സിറാജ് ചെറുവാഞ്ചേരി, മൊട്ടമ്മൽ ഹാരിസ്, യൂനുസ് പറാൽ, സി.കെ ലത്തീഫ്(വൈസ് പ്രസി.), ഡോ. മഹറൂഫ് പി.പി(ജന. സെക്ര.), മഹ്മൂദ് ചുള്ളിയൻ(ട്രഷ.), റയീസ് ചുള്ളിയൻ(ഓർഗ. സെക്ര.), അലി കെ.വി, മിദ്ലാജ് ഒ.പി, ഹാഷിം എം വി, റയീസ് ഇല്ലിക്കൽ, സാദിഖ് തവരയിൽ (സെക്ര.മാർ), അസ്ഹർ സി.പി.ഒ, വി.കെ. റഹീസ് ചെറുവാഞ്ചേരി, ആരിഫ് കിണവക്കൽ(കോഓഡിനേറ്റർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

