സി.എച്ച് കലാ, സാഹിത്യ മേഖലയെ പ്രോത്സാഹിപ്പിച്ച നേതാവ് -സി.കെ. സുബൈർ
text_fieldsകെ.എം.സി.സി സർഗധാര സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ആദ്യഘട്ട മത്സരങ്ങൾ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കലാ സാഹിത്യ മേഖലയെ പരിപോഷിപ്പിക്കുകയും ഈ മേഖലയിലുള്ളവർക്ക് എല്ലാ തരത്തിലും പിന്തുണ നൽകുകയും ചെയ്ത നേതാവായിരുന്നു മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ സുബൈർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ ഇന്റർനാഷനൽ സമ്മിറ്റിന്റെ ഭാഗമായി കെ.എം.സി.സി സർഗധാര സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ആദ്യഘട്ട മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സർഗധാര ചെയർമാൻ നജീബ് തച്ചംപൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഫൈസൽ ബാബു മുഖ്യാതിഥിയായി. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി നാസർ മുല്ലക്കൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, വിശിഷ്ടാതിഥികളായ ജമാൽ ബുഹാരി, ഒ.പി ഷൗക്കത്ത്, ഷരീഫ് ജബൽ ജൈസ് എന്നിവർ സംസാരിച്ചു. ഷറിജ് ചീക്കിലോട് സ്വാഗതവും ശംസു മാത്തോട്ടം നന്ദിയും പറഞ്ഞു. സെപ്റ്റംബർ 27നാണ് രണ്ടാം ഘട്ട മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

