സിജി ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമവും കമ്മ്യൂനിറ്റി എംപവർമെന്റ് ഈവനിങ്ങും സംഘടിപ്പിച്ചു
text_fieldsസിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ.ടി അബൂബക്കർ അബ്ദുറഹ്മാൻ റമദാൻ സന്ദേശം നൽകുന്നു
ജിദ്ദ: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ വാർഷിക ഇഫ്താർ സംഗമവും കമ്മ്യൂനിറ്റി എംപവർമെൻറ് ഈവനിംഗും സംഘടിപ്പിച്ചു. അൽറിഹാബ് ഫങ്ഷൻ ഹാളിൽ നടന്ന ചടങ്ങിൽ കുട്ടികളും മുതിർന്നവരുമടങ്ങുന്ന മുന്നൂറോളം പേർ പങ്കെടുത്തു. ഐക്യത്തിെൻറയും ആത്മീയതയുടെയും സന്ദേശം വിളിച്ചോതിയ സംഗമം കമ്മ്യൂനിറ്റി സേവനരംഗത്തെ പുത്തൻ ചുവടുവെപ്പുകൾക്കും വേദിയായി. ചടങ്ങിൽ കെ.ടി അബൂബക്കർ അബ്ദുറഹ്മാൻ റമദാൻ സന്ദേശം നൽകി. ആത്മീയ വളർച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകിയ അദ്ദേഹത്തിെൻറ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എൻജിനീയർ മുഹമ്മദ് കുഞ്ഞി ഔദ്യോഗിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിജിയുടെ വിവിധ യുവജന ശാക്തീകരണ പദ്ധതികളെക്കുറിച്ചും 'സപ്പോർട്ട് സിജി' കാമ്പയിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വയനാട്ടിലെ കമ്മ്യൂനിറ്റി ഡെവലപ്മെൻറ് സെൻറർ (സിഡിസി) നടത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഇടപെടലുകളും അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സിഡിസിയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെൻററി പ്രദർശനവും നടന്നു.
ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിെൻറ കോൺഫറൻസ് ആൻഡ് എക്സിബിഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറേബ്യൻ ഹൊറൈസൺ കമ്പനി ചെയർമാൻ ഷാക്കിർ ഹുസൈനെ ചടങ്ങിൽ ആദരിച്ചു. നേതാക്കളായ കെ.എം. മുസ്തഫ, അമീർ അലി, എ.എം അഷ്റഫ്, കെ.ടി. അബൂബക്കർ അബ്ദുറഹ്മാൻ, ചെയർമാൻ മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള സ്നേഹോപഹാരം കൈമാറി. കമ്മ്യൂനിറ്റി നേതാക്കൾ, വ്യവസായ പ്രമുഖർ, സിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി. സമൂഹത്തിെൻറ വളർച്ചയ്ക്കും സേവനത്തിനുമായി ഒന്നിച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.
മുഹമ്മദ് ഹനീഫ, അഷ്ഫാഖ്, എൻജി. ബൈജു, അഡ്വ. ഫിറോസ്, മുഹമ്മദ് സമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിസിനസ് ഇനിഷ്യറ്റീവ്, യൂത്ത് വിങ് അംഗങ്ങൾ, സിജി ജിദ്ദ ചാപ്റ്റർ, സിജി ജിദ്ദ വുമൺ കലക്റ്റീവ്, സിജി സി.എൽ.പി, സിജി കമ്മ്യൂനിറ്റി ലൈബ്രറി എന്നിവയിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ, ജിദ്ദയിലെ വിവിധ സാമൂഹിക കൂട്ടായ്മയിൽ നിന്നുള്ള നേതാക്കൾ, മീഡിയ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ഇഫ്താറിനെ പ്രൗഢഗംഭീരമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

