കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമിന് പ്രശംസാപത്രം
text_fieldsകൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമിന് ദുബൈ ഹെൽത്തിന്റെ പ്രശംസാപത്രം നൽകുന്നു
ദുബൈ: കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീം നടത്തിയ സേവനത്തിന് ദുബൈ ഹെൽത്തിന്റെ പ്രശംസാപത്രം. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടത്തിയ പരിപാടിയിൽ ദുബൈ ബ്ലഡ് ഡൊണേഷൻ സെൻറർ മേധാവിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മേയ് റഊഫിൽനിന്ന് കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാടും ശിഹാബ് തെരുവത്തും പ്രശംസാപത്രം ഏറ്റുവാങ്ങി. ഡോ. രഞ്ജിത ശർമ, ഡോ. സുമീന്ദർ കൗർ, സിജി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. മുമ്പും ദുബൈ ഹെൽത്തിന്റെ പ്രശംസ ടീമിന് ലഭിച്ചതായി കൂട്ടായ്മ പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്, സലാം കന്യപ്പാടി എന്നിവർ അറിയിച്ചു.

