നിര്‍ജീവ ബാങ്ക് അക്കൗണ്ടുകള്‍ സംരക്ഷിക്കാൻ പുതിയ നിയമവുമായി സെന്‍ട്രൽ ബാങ്ക്
text_fieldsദുബൈ: നിര്‍ജീവമായ ബാങ്ക് അക്കൗണ്ടുകളിലെ തുക ഏതു കാലത്തും ഉപഭോക്താവിന് പിന്‍വലിക്കാനുള്ള നിയമവുമായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. ഉപഭോക്താവിനോ അവകാശിക്കോ തുക പിന്‍വലിക്കാന്‍ അവകാശമുണ്ടാകും. അഞ്ചുവര്‍ഷം ഒരു ഇടപാടുകളുമില്ലാത്ത അക്കൗണ്ടുകളെയാണ് ബാങ്കുകള്‍ നിര്‍ജീവ അക്കൗണ്ടുകളായി പരിഗണിക്കുന്നത്.
ഇത്തരം അക്കൗണ്ടുകളിലെ തുക ബാങ്കുകള്‍ സെന്‍ട്രൽ ബാങ്കിന് കൈമാറണം. എത്രകാലം കഴിഞ്ഞാലും ഉപഭോക്താവിന് ഇതില്‍ അവകാശമുണ്ടാകും. എന്നാല്‍, സെന്‍ട്രൽ ബാങ്കിലേക്ക് കൈമാറിയ തുകക്ക് പലിശയോ ലാഭവിഹിതമോ നല്‍കില്ല. അക്കൗണ്ടുകള്‍ നിര്‍ജീവമാകാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കി.
