കടാശ്വാസ പദ്ധതിയുമായി യു.എ.ഇ സെൻട്രൽ ബാങ്ക്
text_fieldsദുബൈ: കോവിഡ് കാലത്ത് ആശ്വാസ പദ്ധതികളുമായി യു.എ.ഇ സെൻട്രൽ ബാങ്ക്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടാശ്വാസ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മൂലം തിരിച്ചടി നേരിട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വായ്പാ തിരിച്ചടവിന് സാവകാശം അനുവദിക്കും. വീണ്ടും വായ്പ ലഭ്യമാക്കാനും ആശ്വാസ പദ്ധതി ലക്ഷ്യമിടുന്നു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച 50 ശതകോടി ദിർഹമിെൻറ സാമ്പത്തിക ഉത്തേജക പാക്കേജിെൻറ ഭാഗമായാണ് സെൻട്രൽ ബാങ്കിെൻറ കടാശ്വാസ പദ്ധതി. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉത്തേജക പാക്കേജിെൻറ പരിധിയിലേക്ക് കൊണ്ടുവന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് മൂലം തിരിച്ചടി നേരിട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്പാ തിരിച്ചടവിന് സാവകാശം അനുവദിക്കും.
ഈ വർഷം അവസാനം വരെ തിരിച്ചടവ് നീട്ടാൻ അനുമതിയുണ്ടാകും. നിബന്ധനകൾക്ക് വിധേയമായി ഇവർക്ക് കൂടുതൽ വായ്പ അനുവദിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ, ഫ്രീസോണിലെ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരുടെ പട്ടികയിലുണ്ട്. എന്നാൽ, ഫ്രീസോണിൽ രജിസ്റ്റർ ചെയ്ത ധനവിനിമയ സ്ഥാപനങ്ങൾ ഈ പട്ടികയിലില്ല. സർക്കാറിന് തിരിച്ചടക്കാനുള്ള വായ്പകൾ, രാജ്യനിവാസികളല്ലാത്തവരുടെ വായ്പകൾ എന്നിവക്കും ഇളവ് ലഭിക്കില്ല. ഇളവ് ആവശ്യമുള്ളവർക്ക് ബാങ്കുമായി നേരിട്ട് ബന്ധപ്പെടാം. ആദ്യമായി ഇളവിന് അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കും. നേരത്തേ ഇളവ് നേടിയവരെ യോഗ്യതയനുസരിച്ച് പരിഗണിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

