Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

'വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി​യെ​ടു​ക്ക​ണം'

text_fields
bookmark_border
covid test
cancel

ദു​ബൈ: വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ച പ്ര​വാ​സി​ക​ൾ​ക്ക് അ​മി​ത യാ​ത്രാ​ചെ​ല​വ് ഉ​ണ്ടാ​ക്കു​ന്ന​താ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്കെ​ന്ന് ലോ​ക കേ​ര​ള​സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്.

ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ​രി​മി​ത​മാ​യ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ക്കേ​ണ്ട കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് 500 രൂ​പ മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി യാ​ത്ര​യു​ടെ നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന​ക്ക് അ​ഞ്ചി​ര​ട്ടി തു​ക​യാ​യ 2500 രൂ​പ​യോ​ളം ന​ൽ​കേ​ണ്ടി​വ​രു​ന്നു.

മാ​സ​ങ്ങ​ളാ​യി തൊ​ഴി​ലി​ല്ലാ​തെ ക​ഷ്​​ട​പ്പെ​ട്ട് ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി​ക​ളാ​ണ് ഇ​പ്പോ​ൾ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു ഇ​രു​ട്ട​ടി​യാ​ണ്. രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് ക​രു​ത്താ​കു​ന്ന പ്ര​വാ​സി​ക​ളെ അ​വ​രു​ടെ ദു​രി​ത​കാ​ല​ത്ത് സ​ഹാ​യി​ക്കു​ന്നി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ശി​ക്ഷി​ക്കാ​ൻ കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന നി​ര​ക്ക് മാ​തൃ​കാ​പ​ര​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എ​ൻ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
Next Story